---
title: "അരിവാൾ കോശ രോഗികൾക്ക് ഓണത്തിനും ആശ്വാസ പദ്ധതികളില്ല"
english_title: "Sickle cell patients have no relief plans for Onam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141469/sickle-cell-patients-have-no-relief-plans-for-onam"
published_at: "2023-08-24T14:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e720dcbebed_Screenshot_2023-08-24-14-22-27-43_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# അരിവാൾ കോശ രോഗികൾക്ക് ഓണത്തിനും ആശ്വാസ പദ്ധതികളില്ല

> **Lead Summary:** **കൽപ്പറ്റ**: അരിവാൾ കോശ രോഗികൾക്ക് ഓണത്തിനും ആശ്വാസ പദ്ധതികളില്ല. രോഗികൾ കൽപ്പറ്റയിൽ കലക്ട്രേറ്റിന് മുമ്പിൽ ഏകദിന സൂചനാ സത്യാഗ്രഹം നടത്തി. നിലവിൽ 9 മാസമായി മുടങ്ങിക്കിടക്കുന്ന തങ്ങളുടെ സമാശ്വാസ പെൻഷൻ കുടിശിക തീർത്ത് പെൻഷൻ അനുവദിക്കുക.

## Article Content

**കൽപ്പറ്റ**: അരിവാൾ കോശ രോഗികൾക്ക് ഓണത്തിനും ആശ്വാസ പദ്ധതികളില്ല. രോഗികൾ കൽപ്പറ്റയിൽ കലക്ട്രേറ്റിന് മുമ്പിൽ ഏകദിന സൂചനാ സത്യാഗ്രഹം നടത്തി. നിലവിൽ 9 മാസമായി മുടങ്ങിക്കിടക്കുന്ന തങ്ങളുടെ സമാശ്വാസ പെൻഷൻ കുടിശിക തീർത്ത് പെൻഷൻ അനുവദിക്കുക.

പെൻഷൻ എല്ലാ മാസവും മുടങ്ങാതെ ലഭ്യമാക്കുക, മാനന്തവാടി വരയാലിൽ തറക്കല്ലിട്ടിരിക്കുന്ന ഹീമോഗ്ലോബിനോപതി റിസർച്ച് സെന്റർന്റെ പ്രവർത്തി ഉടൻ തന്നെ ആരംഭിക്കുക, എല്ലാ അരിവാൾ കോശ രോഗികൾക്കും 40% ത്തിന് മുകളിലുള്ള സ്ഥിര ഭിന്നശേഷി കാർഡ് നൽകുക, പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗത്തിൽ ഉള്ളവർക്ക് എല്ലാ മാസവും പെൻഷൻ ലഭിക്കുന്ന രീതിയിൽ ക്രമീകരണം നടത്തുക.

സാങ്കേതിക കാരണങ്ങളാൽ മഞ്ഞ റേഷൻ കാർഡ് ലഭ്യമല്ലാത്ത അരിവാൾ കോശ രോഗികൾക്ക് ഓണത്തിന്റെ ഭക്ഷ്യ കിറ്റ് അനുവദിക്കുക എന്നീ അടിയന്തിര ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സമരം നടത്തിയത് .

ധർണ്ണ സംഘടനാ സെക്രട്ടറി സി.ഡി.സരസ്വതി ഉദ്ഘാടനം ചെയ്തു. എക്കാലവും അരിവാൾ കോശ രോഗികൾക്കൊപ്പം അവരുടെ അതിജീവന സമരങ്ങളിൽ സാമൂഹ്യ -സാംസ്കാരിക പ്രവർത്തകരും സമരത്തിന് പിന്തുണ നൽകുമെന്ന് അറിയിച്ചതായി ഭാരവാഹികൾ പറഞ്ഞു.

പ്രസിഡന്റ് അനീഷ് സി ആർ , വൈസ് പ്രസിഡണ്ട് ഇ.സുജിത്ത്, ജോയിൻ്റ് സെക്രട്ടറി കെ.എ.അരുൺ, വി.കെ. പ്രജിത്ത്, പ്രണവ് ,വി .എൻ .വിനയൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141469/sickle-cell-patients-have-no-relief-plans-for-onam)