---
title: "#Iritty | ഇരട്ടി ബ്ലോക്ക് പഞ്ചായത്ത് ഓണാഘോഷം നടത്തി"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141478/iritty"
published_at: "2023-08-24T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e739c9b78e2_Picsart_23-08-24_16-33-36-711.jpg"
keywords: []
---

# #Iritty | ഇരട്ടി ബ്ലോക്ക് പഞ്ചായത്ത് ഓണാഘോഷം നടത്തി

> **Lead Summary:** **ഇരിട്ടി**: ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടന്ന ഓണാഘോഷ പരിപാടി പ്രസിഡന്റ് കെ വേലായുധൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് നജീദാ സാദിഖ് അധ്യക്ഷത വഹിച്ചു, ഇരിട്ടി മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീലത, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ മാരായ സി ഷിജു ഷിജി നടുപ്പറമ്പിൽ,എം രതീഷ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, ബി ഡി ഒ മീരാഭായി, ജെ ബി ഡി ഒ പി ദിവാകരൻ എന്നിവർ സംസാരിച്ചു.

## Article Content

**ഇരിട്ടി**: ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടന്ന ഓണാഘോഷ പരിപാടി പ്രസിഡന്റ് കെ വേലായുധൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് നജീദാ സാദിഖ് അധ്യക്ഷത വഹിച്ചു, ഇരിട്ടി മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീലത, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ മാരായ സി ഷിജു ഷിജി നടുപ്പറമ്പിൽ,എം രതീഷ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, ബി ഡി ഒ മീരാഭായി, ജെ ബി ഡി ഒ പി ദിവാകരൻ എന്നിവർ സംസാരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ വിവിധ ഡിപ്പാർട്ട്മെന്റും ഭരണസമിതിയും പൂക്കള മത്സരവും വിവിധ കലാകായിക മത്സരങ്ങളും നടത്തി. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്മാർ പൂക്കളങ്ങൾ പരിശോധിച്ചു വിജയികളെ പ്രഖ്യാപിച്ചു.

ഒന്നാം സ്ഥാനം ട്രൈബൽ ഡിപ്പാർട്ട്മെന്റ്, രണ്ടാം സ്ഥാനം എൻ ആർ ഇ ജി എയും, മൂന്നാം സ്ഥാനം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ജീവനക്കാരും കരസ്ഥമാക്കി. ഓണസദ്യയും നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141478/iritty)