---
title: "#Sunnyjosephmla | ജൽ ജീവൻ പദ്ധതി പ്രവൃത്തികൾ സംബന്ധിച്ച മോണിറ്ററിംഗ് കമ്മിറ്റി പേരാവൂർ ബ്ലോക്ക് പഞ്ചായത്തില്‍ നടന്നു "
english_title: "Sunny joseph m L A"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141490/sunny-joseph-m-l-a"
published_at: "2023-08-24T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e742835575a_Screenshot_2023-08-24-17-08-15-01_7352322957d4404136654ef4adb64504.jpg"
keywords: []
---

# #Sunnyjosephmla | ജൽ ജീവൻ പദ്ധതി പ്രവൃത്തികൾ സംബന്ധിച്ച മോണിറ്ററിംഗ് കമ്മിറ്റി പേരാവൂർ ബ്ലോക്ക് പഞ്ചായത്തില്‍ നടന്നു 

> **Lead Summary:** **പേരാവൂർ**: നിയോജക മണ്ഡലത്തിലെ ജൽ ജീവൻ പദ്ധതി പ്രവൃത്തികൾ സംബന്ധിച്ച മോണിറ്ററിംഗ് കമ്മിറ്റി സണ്ണി ജോസഫ് എം എൽ എ യുടെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്തില്‍ ചേർന്നു. ജൽ ജീവൻ പദ്ധതിയുടെ വിവിധ പഞ്ചായത്തുകളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

## Article Content

**പേരാവൂർ**: നിയോജക മണ്ഡലത്തിലെ ജൽ ജീവൻ പദ്ധതി പ്രവൃത്തികൾ സംബന്ധിച്ച മോണിറ്ററിംഗ് കമ്മിറ്റി സണ്ണി ജോസഫ് എം എൽ എ യുടെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്തില്‍ ചേർന്നു. ജൽ ജീവൻ പദ്ധതിയുടെ വിവിധ പഞ്ചായത്തുകളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

ജൽ ജീവൻ പദ്ധതിയുടെഭാഗമായി റോഡ്‌ പൊളിച്ചാല്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ജൽ ജീവൻ പദ്ധതിയുടെ പ്രവൃത്തനങ്ങള്‍ അവലോകനം നടത്തുന്നതിന് പഞ്ചായത്തുകളിൽ മീറ്റിംഗ് വിളിക്കുന്നതിനും യോഗത്തില്‍ തീരുമാനിച്ചു.

കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം, കേളകം പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ്, ടി ബിന്ദു മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, കേളകം പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രീത ഗംഗാധരൻ, കേരള വാട്ടര്‍ അതോറിട്ടി കൂത്തുപറമ്പ പ്രൊജക്റ്റ്‌ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ മുഹമ്മദ്‌ ഹനീസ് കെ, കേരള വാട്ടര്‍ അതോറിട്ടി കണ്ണൂർ പ്രൊജക്റ്റ്‌ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ സന്തോഷ്‌ കുമാർ എസ്, കേരള വാട്ടര്‍ അതോറിട്ടി മട്ടന്നൂര്‍ പ്രൊജക്റ്റ്‌ ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അരുൺ കെ, കേരള വാട്ടര്‍ അതോറിട്ടി കൂത്തുപറമ്പ പ്രൊജക്റ്റ്‌ സബ് ഡിവിഷൻ അസിസ്റ്റന്റ് എഞ്ചിനീയർ ശ്രുതി സി എസ്, കേരള വാട്ടര്‍ അതോറിട്ടി കൂത്തുപറമ്പ പ്രൊജക്റ്റ്‌ സബ് ഡിവിഷൻ അസിസ്റ്റന്റ് എഞ്ചിനീയർ പ്രതീഷ് പി, തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141490/sunny-joseph-m-l-a)