---
title: " സം​സ്ഥാ​ന​ത്ത് ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ 1196 പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ്."
english_title: "The Food Safety Department conducted 1196 inspections on Wednesday and Thursday in the state. Health Minister Veena George "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141516/the-food-safety-department-conducted-1196-inspections-on-wednesday-and-thursday-in-the-state-health-minister-veena-george"
published_at: "2023-08-24T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e76b18863a4_hgjmbkkjlm.jpg"
keywords: []
---

#  സം​സ്ഥാ​ന​ത്ത് ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ 1196 പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ്.

> **Lead Summary:** **തി​രു​വ​ന​ന്ത​പു​രം: **സം​സ്ഥാ​ന​ത്ത് ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ 1196 പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ്. നി​യ​മ ലം​ഘ​നം ന​ട​ത്തി​യ 16 ക​ട​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​യ്ക്കാ​ൻ നി​ർ​ദേശം ന​ൽ​കി.

## Article Content

**തി​രു​വ​ന​ന്ത​പു​രം: **സം​സ്ഥാ​ന​ത്ത് ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ 1196 പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ്. നി​യ​മ ലം​ഘ​നം ന​ട​ത്തി​യ 16 ക​ട​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​യ്ക്കാ​ൻ നി​ർ​ദേശം ന​ൽ​കി.

113 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് റെ​ക്ടി​ഫി​ക്കേ​ഷ​ൻ നോ​ട്ടീ​സ് കൈ​മാ​റി. ഗു​രു​ത​ര വീ​ഴ്ച​ക​ൾ ക​ണ്ടെ​ത്തി​യ 103 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പി​ഴ ഈ​ടാ​ക്കു​ന്ന​തി​നു​ള്ള നോ​ട്ടീ​സ് ന​ൽ​കി. 159 സ്റ്റാ​റ്റ്യൂ​ട്ട​റി സാ​മ്പി​ളു​ക​ളും 319 സ​ർ​വൈ​ല​ൻ​സ് സാ​മ്പി​ളു​ക​ളും പ​രി​ശോ​ധ​ന​ക്കാ​യി ശേ​ഖ​രി​ച്ചു.

ചെ​ക്ക് പോ​സ്റ്റു​ക​ളി​ലും പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. കു​മ​ളി, പാ​റ​ശാ​ല, ആ​ര്യ​ൻ​കാ​വ്, മീ​നാ​ക്ഷി​പു​രം, വാ​ള​യാ​ർ ചെ​ക്ക്പോ​സ്റ്റു​ക​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.

ചെ​ക്ക് പോ​സ്റ്റ് ക​ട​ന്നു വ​രു​ന്ന പ​ച്ച​ക്ക​റി, പ​ഴം, പാ​ൽ, മീ​ൻ, മാം​സം, പ​ല​ച​ര​ക്കു സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ ചെ​ക്ക് പോ​സ്റ്റി​ൽ ത​ന്നെ സ​ഞ്ച​രി​ക്കു​ന്ന മൊ​ബൈ​ൽ ലാ​ബ് ഉ​പ​യോ​ഗി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി. പ​ത്ത​നം​തി​ട്ട​യി​ലെ ശ​ർ​ക്ക​ര മൊ​ത്ത​വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളി​ലും മ​റ്റ് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് സ്പെ​ഷ്യ​ൽ ടാ​സ്‌​ക് ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141516/the-food-safety-department-conducted-1196-inspections-on-wednesday-and-thursday-in-the-state-health-minister-veena-george)