---
title: "ഉദ്‌ഘാടനം കഴിഞ്ഞിട്ടും കിറ്റ് എത്തിയില്ല; ഓണക്കിറ്റ് വിതരണം വൈകുന്നു"
english_title: "Onakit"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141541/onakit"
published_at: "2023-08-25T05:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e7f2e68048a_images_(25).jpeg"
keywords: []
---

# ഉദ്‌ഘാടനം കഴിഞ്ഞിട്ടും കിറ്റ് എത്തിയില്ല; ഓണക്കിറ്റ് വിതരണം വൈകുന്നു

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം തുടങ്ങിയില്ല. ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നടത്തിയിരുന്നു. കിറ്റ് വിതരണം ഇന്നലെ മുതൽ തുടങ്ങുമെന്ന് ഭക്ഷ്യമന്ത്രി അറിയിക്കുകയും ചെയ്തു.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം തുടങ്ങിയില്ല. ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നടത്തിയിരുന്നു. കിറ്റ് വിതരണം ഇന്നലെ മുതൽ തുടങ്ങുമെന്ന് ഭക്ഷ്യമന്ത്രി അറിയിക്കുകയും ചെയ്തു.

ഇന്നലെ വൈകിട്ടോടുകൂടി റേഷൻകടകളിൽ ഓണക്കിറ്റ് എത്തിക്കാനാണ് ശ്രമം. സപ്ലൈകോ വഴി പാക്ക് ചെയ്ത കിറ്റ് റേഷൻ കടകളിൽ എത്തിയിട്ടില്ല.തുണിസഞ്ചിയടക്കം പതിനാലിന സാധനങ്ങള്‍ അടങ്ങുന്നതാണ് സര്‍ക്കാരിന്‍റെ ഈ വര്‍ഷത്തെ ഓണക്കിറ്റ്.

500 രൂപയോളം വിലവരുന്ന സാധനങ്ങളാണ് കിറ്റില്‍. ഇന്നലെ മുതല്‍ ഇരുപത്തിയെട്ടാം തിയതി വരെ മഞ്ഞകാര്‍ഡുകാര്‍ക്ക് അതാത് റേഷന്‍ കടകളില്‍ നിന്ന് കിറ്റ് വാങ്ങാമെന്ന് മന്ത്രി പറഞ്ഞു. എന്തെങ്കിലും അസൗകര്യമുള്ളവര്‍ക്ക് മാത്രം ഏതെങ്കിലും റേഷന്‍ കടയില്‍ നിന്ന് വാങ്ങാനുള്ള സൗകര്യവുമുണ്ട്.

കിറ്റ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ആളുകള്‍ പറഞ്ഞു. ഇത്തവണ 5,87,691 മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ 20,000 പേര്‍ക്കുമാണ് ഓണക്കിറ്റ് നല്‍കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141541/onakit)