---
title: "അനധികൃത മദ്യവിൽപ്പന:  പാൽച്ചുരം സ്വദേശി അറസ്റ്റിൽ "
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141576/arrested"
published_at: "2023-08-25T10:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e831fe9f70f_Picsart_23-08-25_10-15-14-966.jpg"
keywords: []
---

# അനധികൃത മദ്യവിൽപ്പന:  പാൽച്ചുരം സ്വദേശി അറസ്റ്റിൽ 

> **Lead Summary:** **പാൽചുരം** : അനധികൃത മദ്യവിൽപ്പന നടത്തിയ പാൽച്ചുരം സ്വദേശിയെ പേരാവൂർ എക്സൈസ് അറസ്റ്റ് ചെയ്തു. പാൽച്ചുരം പുതിയങ്ങാടി ഭാഗം കേന്ദ്രീകരിച്ച് വ്യാപകമായി അനധികൃത മദ്യവില്പന നടക്കുന്നതായി ലഭിച്ച പരാതിയെ തുടർന്ന് വ്യാഴാഴ്ച വൈകുന്നേരം നടന്ന പരിശോധനയിൽ പാൽച്ചുരം സ്വദേശി പാച്ചൻ എന്ന വിനോയ് പി കെ ആണ് പേരാവൂർ എക്‌സൈസിന്റെ പിടിയിലായത്.

## Article Content

**പാൽചുരം** : അനധികൃത മദ്യവിൽപ്പന നടത്തിയ പാൽച്ചുരം സ്വദേശിയെ പേരാവൂർ എക്സൈസ് അറസ്റ്റ് ചെയ്തു. പാൽച്ചുരം പുതിയങ്ങാടി ഭാഗം കേന്ദ്രീകരിച്ച് വ്യാപകമായി അനധികൃത മദ്യവില്പന നടക്കുന്നതായി ലഭിച്ച പരാതിയെ തുടർന്ന് വ്യാഴാഴ്ച വൈകുന്നേരം നടന്ന പരിശോധനയിൽ പാൽച്ചുരം സ്വദേശി പാച്ചൻ എന്ന വിനോയ് പി കെ ആണ് പേരാവൂർ എക്‌സൈസിന്റെ പിടിയിലായത്.

പ്രതിയിൽ നിന്നും ഇന്ത്യൻ നിർമിത വിദേശ മദ്യവും മദ്യം വിറ്റ വകയിൽ ലഭിച്ച പണവും പിടിച്ചെടുത്തതായും, മുമ്പ് 45 കുപ്പി വിദേശ മദ്യം ഓമ്നി വാനിൽ കടത്തിയതിനും 2021 നിയമസഭാ തെരത്തെടുപ്പ് ഡ്രൈഡേ വേളയിൽ 44 കുപ്പി മദ്യം വിൽപ്പനയ്ക്ക് സൂക്ഷിച്ചതുൾപ്പെടെ നിരവധി അബ്കാരി കേസുകളിലെ പ്രതിയാണ് ഇയാളെന്നും എക്സൈസ് അധികൃതർ അറിയിച്ചു . എക്‌സൈസ് പ്രിവന്റിവ്‌ ഓഫീസർ എം പി സജീവൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ഗ്രേഡ് പ്രിവന്റിവ്‌ ഓഫീസർമാരായ ബാബുമോൻ ഫ്രാൻസിസ്, സി എം ജയിംസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ സന്തോഷ് കൊമ്പ്രാങ്കണ്ടി, പി എസ് ശിവദാസൻ, സിനോജ് വി, വനിത സിവിൽ എക്‌സൈസ് ഓഫീസർ കാവ്യാ വാസു എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141576/arrested)