---
title: "ഒമിക്രോൺ; കണ്ണൂർ വിമാനത്താവളത്തിൽ ജാഗ്രത കർശനമാക്കി"
english_title: "Omicron kannur airport "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14158/omicron-kannur-airport"
published_at: "2021-12-03T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a9af767abab_images (5).jpeg"
keywords: []
---

# ഒമിക്രോൺ; കണ്ണൂർ വിമാനത്താവളത്തിൽ ജാഗ്രത കർശനമാക്കി

> **Lead Summary:** കണ്ണൂർ:കോവിഡിന്റെ വകഭേദമായ ഒമിക്രോൺ രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ ജാഗ്രത കർശനമാക്കി. ആരോഗ്യവകുപ്പിന്റെ പ്രത്യേക സംഘം വിമാനത്താവളത്തിൽ മുഴുവൻസമയവും പ്രവർത്തിക്കുന്നുണ്ട്.

## Article Content

കണ്ണൂർ:കോവിഡിന്റെ വകഭേദമായ ഒമിക്രോൺ രാജ്യത്ത് സ്ഥിരീകരിച്ച സാഹചര്യത്തിൽ കണ്ണൂർ വിമാനത്താവളത്തിൽ ജാഗ്രത കർശനമാക്കി. ആരോഗ്യവകുപ്പിന്റെ പ്രത്യേക സംഘം വിമാനത്താവളത്തിൽ മുഴുവൻസമയവും പ്രവർത്തിക്കുന്നുണ്ട്.

കേന്ദ്രസർക്കാർ പുറത്തിറക്കിയ ഹൈറിസ്ക് പട്ടികയിലുള്ള രാജ്യങ്ങളിൽനിന്നെത്തുന്നവർക്ക് ആർ.ടി.പി.സി.ആർ. പരിശോധന നടത്തും. പരിശോധനയ്ക്ക് ശേഷം നെഗറ്റീവാണെങ്കിലും ഏഴുദിവസം റൂം ക്വാറന്റീനിലും പിന്നീട് വീണ്ടും പരിശോധനയ്ക്ക് ശേഷം ഏഴു ദിവസം സ്വയംനിരീക്ഷണത്തിലും കഴിയണം. മറ്റുരാജ്യങ്ങളിൽനിന്നെത്തുന്ന യാത്രക്കാരിൽ ഒരു വിമാനത്തിലെ രണ്ടു ശതമാനം പേരെയാണ് പരിശോധിക്കുന്നത്. അഞ്ചു ശതമാനമായിരുന്നത് കഴിഞ്ഞ ദിവസമാണ് രണ്ടുശതമാനമാക്കി കുറച്ചത്. റാൻഡം അടിസ്ഥാനത്തിലാണ്   യാത്രക്കാരെ പരിശോധനയ്ക്ക് തിരഞ്ഞെടുക്കുക.

വിമാനത്താവളത്തിൽ ആഗമനവിഭാഗത്തിലാണ് ആരോഗ്യവകുപ്പിന്റെ ഹെൽപ് ഡസ്ക് പ്രവർത്തിക്കുന്നത്. യാത്രക്കാർ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തും.

ഹൈ റിസ്ക് പട്ടികയിലെ രാജ്യങ്ങളിൽനിന്ന് കണ്ണൂരിലേക്ക് നേരിട്ട് സർവീസില്ല. എങ്കിലും, കണക്ഷൻ വിമാനങ്ങളിൽ എത്തുന്നവരെ ലക്ഷ്യമാക്കി പരിശോധന കർശനമാക്കിയിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14158/omicron-kannur-airport)