---
title: "മന്ത്രി കെ കൃഷ്ണൻകുട്ടിയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്  ആശുപത്രിയിൽ പ്രവേശിപ്പിച്ചു"
english_title: "Minister K Krishnankutty in critical condition"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14161/Minister-K-Krishnankutty-in-critical-condition"
published_at: "2021-12-03T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a9b3407c497_1600x960_1025141-k-krishnankutty.jpg"
keywords: []
---

# മന്ത്രി കെ കൃഷ്ണൻകുട്ടിയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്  ആശുപത്രിയിൽ പ്രവേശിപ്പിച്ചു

> **Lead Summary:** തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീരത്തിൽ ഷുഗറിന്റെ അളവ് കുറഞ്ഞതിനെ തുടർന്നാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. നിലവിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. കെ എസ് ഇ ബി വർക്കേഴ് അസോസിയേഷൻ സിഐടിയു സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ കോട്ടയത്ത് എത്തിയതായിരുന്നു അദ്ദേഹം.

## Article Content

തിരുവനന്തപുരം: ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീരത്തിൽ ഷുഗറിന്റെ അളവ് കുറഞ്ഞതിനെ തുടർന്നാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. നിലവിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. കെ എസ് ഇ ബി വർക്കേഴ് അസോസിയേഷൻ സിഐടിയു സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ കോട്ടയത്ത് എത്തിയതായിരുന്നു അദ്ദേഹം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14161/Minister-K-Krishnankutty-in-critical-condition)