---
title: "മഞ്ഞളാംപുറം യുപി സ്കൂളിൽ ഓണാഘോഷം നടന്നു"
english_title: "Manjalampuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141615/manjalampuram"
published_at: "2023-08-25T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e84dd4bce05_Picsart_23-08-25_12-13-52-063.jpg"
keywords: []
---

# മഞ്ഞളാംപുറം യുപി സ്കൂളിൽ ഓണാഘോഷം നടന്നു

> **Lead Summary:** **മഞ്ഞളാമ്പുറം**: മഞ്ഞളാംപുറം യു പി സ്കൂളിൽ ഈ വർഷത്തെ ഓണാഘോഷം വിവിധ മത്സര പരിപാടികളോടെ നടന്നു. പിടിഎ പ്രസിഡൻറ് ശ്രീ സുജയ് ടി ജേക്കബ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ റവ: ഫാദർ . ജോർജ്ജ് ചേലമരം പരിപാടികൾ ഉദ്ഘാടനം ചെയ്തു. പി ടി എ യുടെ നേതൃത്വത്തിൽ മഞ്ഞളാംപുറം ചുണ്ടൻ വള്ളം ഒരുക്കി വള്ളംകളിയുടെ ദൃശ്യാവിഷ്കാരം നടത്തി.

## Article Content

**മഞ്ഞളാമ്പുറം**: മഞ്ഞളാംപുറം യു പി സ്കൂളിൽ ഈ വർഷത്തെ ഓണാഘോഷം വിവിധ മത്സര പരിപാടികളോടെ നടന്നു. പിടിഎ പ്രസിഡൻറ് ശ്രീ സുജയ് ടി ജേക്കബ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ റവ: ഫാദർ . ജോർജ്ജ് ചേലമരം പരിപാടികൾ ഉദ്ഘാടനം ചെയ്തു. പി ടി എ യുടെ നേതൃത്വത്തിൽ മഞ്ഞളാംപുറം ചുണ്ടൻ വള്ളം ഒരുക്കി വള്ളംകളിയുടെ ദൃശ്യാവിഷ്കാരം നടത്തി.

പൂക്കള മത്സരം, ഓണപ്പാട്ട് , മാവേലി മത്സരം, മലയാളി മങ്ക, കസേരകളി, ബോൾ പാസിംഗ് തവളച്ചാട്ടം, പുലികളി തുടങ്ങി വിവിധ മത്സരങ്ങൾ. വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ ഓണാഘോഷത്തെ നിറപ്പകിട്ടുള്ളതാക്കി മാറ്റി. വാർഡ് മെമ്പർമാരായ സുനിത വാത്യാട്ട് , ജോണി പാമ്പാടി, എംപിടിഎ പ്രസിഡണ്ട് ജീമോൾ വർഗ്ഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു.

ഓണ ഐതിഹ്യം മാസ്റ്റർ ബെഞ്ചമിൻ റോയി അവതരിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് റോസമ്മ പി.ഡി സ്വാഗതവും അധ്യാപക പ്രതിനിധി  ജസ്റ്റിൻ കെ.ജെ നന്ദിയും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141615/manjalampuram)