---
title: "#Chungakunnu | ചുങ്കക്കുന്ന് ഗവ: യു. പി സ്കൂളിലെ ഓണാഘോഷം വർണ ശബളമായ ഘോഷയാത്രയോടുകൂടി നടന്നു "
english_title: "Chungakunnu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141627/chungakunnu"
published_at: "2023-08-25T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e855f45578a_Picsart_23-08-25_12-47-49-583.jpg"
keywords: []
---

# #Chungakunnu | ചുങ്കക്കുന്ന് ഗവ: യു. പി സ്കൂളിലെ ഓണാഘോഷം വർണ ശബളമായ ഘോഷയാത്രയോടുകൂടി നടന്നു 

> **Lead Summary:** **ചുങ്കക്കുന്ന്** :ചുങ്കക്കുന്ന് ഗവ: യു. പി സ്കൂളിലെ ഓണാഘോഷം വർണ ശബളമായ ഘോഷയാത്രയോടുകൂടി ആരംഭിച്ചു. മലയാളി മങ്ക,പുലികളി എന്നിവ കൂടാതെ കേരളീയരുടെ തനതുവേഷം ധരിച്ചും വിവിധ വർണ വേഷങ്ങളിലും എല്ലാവരും ഘോഷയാത്രയിൽ അണിനിരന്നു.

## Article Content

**ചുങ്കക്കുന്ന്** :ചുങ്കക്കുന്ന് ഗവ: യു. പി സ്കൂളിലെ ഓണാഘോഷം വർണ ശബളമായ ഘോഷയാത്രയോടുകൂടി ആരംഭിച്ചു. മലയാളി മങ്ക,പുലികളി എന്നിവ കൂടാതെ കേരളീയരുടെ തനതുവേഷം ധരിച്ചും വിവിധ വർണ വേഷങ്ങളിലും എല്ലാവരും ഘോഷയാത്രയിൽ അണിനിരന്നു.

അതിനുശേഷം കുട്ടികളുടെ വിവിധ മത്സരങ്ങളും രക്ഷിതാക്കളുടെ മത്സരങ്ങളും നടന്നു.ഓണസദ്യ കെങ്കേമമായിരുന്നു. മത്സരവിജയികൾക് സമ്മാനവും വിതരണം ചെയ്തു.

ഈ പരിപാടികൾക്ക് പഞ്ചായത്ത് പ്രസിഡൻറ്  റോയ് നമ്പുടാകം, വാർഡുമെമ്പർമാരായ ബാബു മാക്കെട്ടിൽ, തോമസ് പൊട്ടനാനിയിൽ, ലൈസ തട്ടത്തിൽ ,മിനി പൊട്ടുങ്കൽ, എസ് എം സി പ്രസിഡന്റ് ജസ്റ്റിൻ ജെയിംസ് , മദർ പി ടി എ  പ്രസിഡൻറ് സിന്ധു മതിരംപള്ളിൽ, സിൽസ് വർഗീസ് എന്നിവരും പങ്കാളികളായിരുന്നു.

സ്കൂൾ ഹെഡ്മാസ്റ്റർ  വിജയൻ, സ്റ്റാഫ് സെക്രെട്ടറി,  തങ്കച്ചൻ , എസ്ആർ ജി ക ൺവീനർ സിനി സെബാസ്റ്റിയൻ,ഷാബു  എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141627/chungakunnu)