---
title: "ചെറുപുഴ ഏഞ്ചൽ ഹോം സ്പെഷ്യൽ സ്കൂളിൽ ഓണാഘോഷം വിപുലമായ രീതിയിൽ നടന്നു"
english_title: "Cherupuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141656/cherupuzha"
published_at: "2023-08-25T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e86c99af072_Screenshot_2023-08-25-14-19-56-47_4aed3257f278fcf7bfa3abd644e23333.jpg"
keywords: []
---

# ചെറുപുഴ ഏഞ്ചൽ ഹോം സ്പെഷ്യൽ സ്കൂളിൽ ഓണാഘോഷം വിപുലമായ രീതിയിൽ നടന്നു

> **Lead Summary:** **ചെറുപുഴ**: ചെറുപുഴ കുണ്ടംതടം ഏഞ്ചൽ ഹോം സ്പെഷ്യൽ സ്കൂളിൽ ഓണാഘോഷം വിപുലമായ രീതിയിൽ നടന്നു. ഓണാഘോഷപരിപാടികളിൽ പങ്കെടുക്കാനെത്തിയ വിശിഷ്ടാതിഥികളെ ബാൻ്റ് മേളത്തിൻ്റെയും മാവേലിയുടേയും ഓണപ്പൂക്കളത്തിൻ്റേയും അകമ്പടിയോടെയാണ് വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് സ്വീകരിച്ചാനയിച്ചത്.

## Article Content

**ചെറുപുഴ**: ചെറുപുഴ കുണ്ടംതടം ഏഞ്ചൽ ഹോം സ്പെഷ്യൽ സ്കൂളിൽ ഓണാഘോഷം വിപുലമായ രീതിയിൽ നടന്നു. ഓണാഘോഷപരിപാടികളിൽ പങ്കെടുക്കാനെത്തിയ വിശിഷ്ടാതിഥികളെ ബാൻ്റ് മേളത്തിൻ്റെയും മാവേലിയുടേയും ഓണപ്പൂക്കളത്തിൻ്റേയും അകമ്പടിയോടെയാണ് വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് സ്വീകരിച്ചാനയിച്ചത്.

തുടർന്ന് നടന്ന ഉദ്ഘാടന യോഗത്തിൽ ചെറുപുഴ സെൻ്റ് മേരീസ് ഫൊറോന അസിസ്റ്റൻ്റ് വികാരി ഫാ. ജിതിൻ കളത്തിൽ അധ്യക്ഷത വഹിച്ചു. ചെറുപുഴ പഞ്ചായത്ത് പ്രസിഡൻ്റ് കെ.എഫ്. അലക്സാണ്ടർ ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

ചെറുപുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഓഫ് പോലീസ് ടി.പി. ദിനേഷ് ഓണസന്ദേശം നൽകി. പ്രിൻസിപ്പാൾ സിസ്റ്റർ ആൻസി സ്കറിയ, മദർ പിടിഎ പ്രസിഡൻ്റ് കെ.കെ. തങ്കമണി, ഡീക്കൻ ജെയിൻ കണിയോടിക്കൽ എംഎസ്എഫ്എസ്, സ്കൂൾ മാനേജർ സിസ്റ്റർ കൊച്ചുറാണി തോമസ്, പാടിയോട്ടുചാൽ വീവൺ സോൾജിയേഴ്സ് ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി കെ.വി. വിജയൻ, അധ്യാപിക സ്മിതാ സതീശൻ, വിദ്യാർഥികളായ കിരൺ തമ്പാൻ, കെ.വി. റീമ, ജോസ് മാത്യു എന്നിവർ പ്രസംഗിച്ചു.

തിരുവാതിര, ഒപ്പന, കോൽക്കളി, ഡാൻസ്, പാട്ട്, ബാൻ്റ് മേളം തുടങ്ങി വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും നടന്നു. ചടങ്ങിൽ ജില്ലാതല കലാകായിക മൽസരങ്ങളിൽ വിജയം നേടിയ വിദ്യാർഥികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. പാടിയോട്ടുചാൽ വീവൺ സോൾജിയേഴ്സ് ചാരിറ്റബിൾ സൊസൈറ്റിയുടെ സ്‌നേഹോപഹാരം സെക്രട്ടറി കെ.വി. വിജയൻ പ്രിൻസിപ്പാൾ സിസ്റ്റർ ആൻറി സ്കറിയക്ക് കൈമാറി. ഓണസദ്യയോടെയാണ് ഓണാഘോഷ പരിപാടികൾ സമാപിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141656/cherupuzha)