---
title: "പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ഓണ്‍ലൈന്‍ പ്രവര്‍ത്തനം; പരാതികള്‍ സ്വീകരിക്കാൻ സ്പെഷ്യല്‍‌ ടീം"
english_title: "PWD Rest House Online Special team to receive complaints"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14166/pwd-rest-house-online-special-team-to-receive-complaints"
published_at: "2021-12-03T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a9b5c03ef4f_FB_IMG_1638511563866.jpg"
keywords: []
---

# പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ഓണ്‍ലൈന്‍ പ്രവര്‍ത്തനം; പരാതികള്‍ സ്വീകരിക്കാൻ സ്പെഷ്യല്‍‌ ടീം

> **Lead Summary:** പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ഓണ്‍ലൈന്‍ ബുക്കിംഗ് പരിശോധിക്കാന്‍ തിരുവനന്തപുരത്ത് കേന്ദ്രീകൃത സംവിധാനം ട്രയല്‍ റണ്ണായി ആരംഭിച്ചു. 

## Article Content

പിഡബ്ല്യുഡി റസ്റ്റ് ഹൗസ് ഓണ്‍ലൈന്‍ ബുക്കിംഗ് പരിശോധിക്കാന്‍ തിരുവനന്തപുരത്ത് കേന്ദ്രീകൃത സംവിധാനം ട്രയല്‍ റണ്ണായി ആരംഭിച്ചു. 

ഓണ്‍ലൈന്‍ ബുക്കിംഗുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഒരു കേന്ദ്രത്തില്‍ നിന്നും പരിശോധിക്കും. ഇതിനായി 12 പേരടങ്ങുന്ന ഒരു ടീമിനെ നിയോഗിച്ചിട്ടുണ്ട് ട്രെയിനിംഗ് നല്‍കി, ഡിസംബര്‍ 1 മുതല്‍ ഇവരുടെ പ്രവര്‍ത്തനം തിരുവനന്തപുരത്തെ പബ്ലിക് ഓഫീസില്‍ ട്രയല്‍ റണ്ണായി ആരംഭിച്ചു. ഓണ്‍ലൈന്‍, ഓഫ് ലൈന്‍ ബുക്കിംഗ്, പരാതികള്‍ തുടങ്ങിയവയെല്ലാം ഈ ടീം പരിശോധിക്കും. പരാതികള്‍ അറിയിക്കാന്‍ ഒരു ഫോണ്‍‌ നമ്പറും ജനങ്ങള്‍ക്ക് നല്‍കും. 

ട്രയല്‍ റണ്‍ വിജയകരമായി പോകുന്നതായിയും. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14166/pwd-rest-house-online-special-team-to-receive-complaints)