---
title: "കണ്ണൂരിൽ പത്തു കിലോ കഞ്ചാവുമായി ചാലക്കുടി സ്വദേശി അറസ്റ്റിൽ"
english_title: "Kannur kanjav Case "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14170/kannur-kanjav-case"
published_at: "2021-12-03T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a9b80e8666a_PicsArt_12-03-11.50.19.jpg"
keywords: []
---

# കണ്ണൂരിൽ പത്തു കിലോ കഞ്ചാവുമായി ചാലക്കുടി സ്വദേശി അറസ്റ്റിൽ

> **Lead Summary:** കണ്ണുർ: കണ്ണുർ നഗരത്തിൽ പത്തു കിലോ കഞ്ചാവുമായി തൃശൂർ ചാലക്കുടി സ്വദേശി പിടിയിലായി 'കാസർകോട് നിന്നും ടി.ടി ബസിൽ ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ കണ്ണുർ കെ.എസ്.ആർ.ടി.സി ബസിൽ വന്നിറങ്ങിയ തൃശൂർ ചാലക്കുടിയിലെ അവിട്ട പളളിമറ്റത്തുരിലെ ചേരങ്ങാട്ട് വീട്ടിൽ ജയിംസ് പിടിയിലായത്.

## Article Content

കണ്ണുർ: കണ്ണുർ നഗരത്തിൽ പത്തു കിലോ കഞ്ചാവുമായി തൃശൂർ ചാലക്കുടി സ്വദേശി പിടിയിലായി 'കാസർകോട് നിന്നും ടി.ടി ബസിൽ ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ കണ്ണുർ കെ.എസ്.ആർ.ടി.സി ബസിൽ വന്നിറങ്ങിയ തൃശൂർ ചാലക്കുടിയിലെ അവിട്ട പളളിമറ്റത്തുരിലെ ചേരങ്ങാട്ട് വീട്ടിൽ ജയിംസ് പിടിയിലായത്.

ആന്ധ്രാപ്രദേശിൽ നിന്നും കൊണ്ടുവരികയായിരുന്ന പത്തു കിലോ കഞ്ചാവാണ് രഹസ്യവിവരം ലഭിച്ചതനുസരിച്ച് കണ്ണുർ ടൗൺ സ്റ്റേഷൻ ഓഫിസർ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിൽ പിടികൂടിയത്. ചാലക്കുടി പൊലിസ് സ്റ്റേഷനിൽ ഇയാൾ വധശ്രമ ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണെന്ന് പൊലിസ് അറിയിച്ചു.

കണ്ണുർ ജില്ലയിൽ ചില്ലറ വിൽപ്പന നടത്തുന്നതിനാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. അന്വേഷണത്തിൽ എസ്.ഐ അഖിൽ എസ്.പിയുടെ ഷാഡോ പൊലിസ് അംഗങ്ങളായ മഹിജൻ, മിഥുൻ, അജിത്ത് എന്നിവരും പങ്കെടുത്തിട്ടുണ്ട്. കണ്ണുർ ഡെപ്യുട്ടി പൊലിസ് കമ്മിഷണർ പി.പി സദാനന്ദൻ, സിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോ എന്നിവരുടെ നിർദ്ദേശപ്രകാരം കണ്ണുർ നഗരത്തിൽ മയക്കുമരുന്ന് വിൽപ്പനക്കാരെ കണ്ടെത്താൻ പൊലിസ് വ്യാപകമായ റെയ്ഡു നടത്തി വരികയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14170/kannur-kanjav-case)