---
title: "വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് ഓണാഘോഷ പരിപാടി ആഘോഷിച്ചു"
english_title: "Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141706/manathana"
published_at: "2023-08-25T18:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e8a529cc789_Screenshot_2023-08-25-18-21-32-07_7352322957d4404136654ef4adb64504.jpg"
keywords: []
---

# വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റ് ഓണാഘോഷ പരിപാടി ആഘോഷിച്ചു

> **Lead Summary:** **മണത്തണ**: വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടി ഗംഭീരമായി ആഘോഷിച്ചു. യൂണിറ്റ് പ്രസിഡണ്ട് സി എം ജോസഫ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

## Article Content

**മണത്തണ**: വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടി ഗംഭീരമായി ആഘോഷിച്ചു. യൂണിറ്റ് പ്രസിഡണ്ട് സി എം ജോസഫ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

ജോയിൻ സെക്രട്ടറി ഷിബു സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു.  യൂണിറ്റ് യൂത്ത് വിങ്ങും വനിതാ വിങ്ങും സംയുക്തമായി യൂണിറ്റിലെ മെമ്പർമാർക്ക് ഓണസദ്യനൽകി.  ആഘോഷത്തിന്റെ ഭാഗമായി കേരളീയ വേഷം ധരിച്ച് മങ്കമാരുടെയും ചെണ്ടമേളത്തിന്റെ അകമ്പടിയോടുകൂടി മാവേലി മന്നൻ എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ചെന്ന് ഓണാശംസകൾ നേർന്നു.

വനിതകളുടെ ഗംഭീര പൂക്കളവും  വിവിധ കലാ പരിപാടികളും അരങ്ങേറി.  വനിതാ പ്രസിഡണ്ട് ബിന്ദു സോമൻ യൂത്ത് പ്രസിഡണ്ട്  സതീശൻ യൂണിറ്റ് ട്രഷറർ സി എ രാജൻ എന്നിവർ ആശംസ പ്രസംഗം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141706/manathana)