---
title: "ഫെഡ് ഫാം ഫാർമേഴ്സ്  ക്ലബ്ബ്  മികച്ച കർഷകരെ ആദരിച്ചു"
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141708/iritty"
published_at: "2023-08-25T18:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e8a8a65084e_IMG-20230825-WA0044.jpg"
keywords: []
---

# ഫെഡ് ഫാം ഫാർമേഴ്സ്  ക്ലബ്ബ്  മികച്ച കർഷകരെ ആദരിച്ചു

> **Lead Summary:** ഫെഡ് ഫാം ഫാർമേഴ്സ് ക്ലബ്ബ് ആദരിച്ചു. ഇരിട്ടി. ഫെഡ് ഫാം ഫാർമേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മികച്ച കർഷകരായ ദേവസ്യ തുരുത്തേൽ, ജോൺസൺ കുളത്തിനാൽ, അയ്യൻകുന്നിലെ കുട്ടി കർഷകൻ ജോയൽ ബിനു, ഇരിട്ടി നഗരം സൗന്ദര്യവൽക്കരണത്തിന് നേതൃത്വം നൽകിയ ജയപ്രശാന്ത് എന്നിവരെ ആദരിച്ചു.

## Article Content

ഫെഡ് ഫാം ഫാർമേഴ്സ് ക്ലബ്ബ് ആദരിച്ചു. ഇരിട്ടി. ഫെഡ് ഫാം ഫാർമേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മികച്ച കർഷകരായ ദേവസ്യ തുരുത്തേൽ, ജോൺസൺ കുളത്തിനാൽ, അയ്യൻകുന്നിലെ കുട്ടി കർഷകൻ ജോയൽ ബിനു, ഇരിട്ടി നഗരം സൗന്ദര്യവൽക്കരണത്തിന് നേതൃത്വം നൽകിയ ജയപ്രശാന്ത് എന്നിവരെ ആദരിച്ചു.

മികച്ച വാഴ കർഷകനായ ജോണി ജോയാക്കിന് സംഭവിച്ച കൃഷി നാശത്തിൽ ഉചിതമായ നഷ്ടപരിഹാരം സർക്കാർതലത്തിൽ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.വിഷയത്തിൽ കൃഷിമന്ത്രിക്ക് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിവേദനം നൽകാനും തീരുമാനമെടുത്തു. ഇരിട്ടി ഫാൽക്കൺ പ്ലാസയിൽ വച്ച് നടന്ന ചടങ്ങ് ഫെഡറൽ ബാങ്ക് മാനേജർ അരവിന്ദ് സേവ്യയർ ഉദ്ഘാടനം ചെയ്തു. സിബി വാഴക്കാല അധ്യക്ഷനായ ചടങ്ങിൽ അഡ്വ. കെ. കെ. മാത്യു, സുരേഷ് ബാബു, ഷാജി, ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് മാനേജർ അരുൺ വിജയ്, എ എസ് ഐ പി.ഡി. ജോഷി, ആന്റോ കെ ആന്റണി, ബാബു ജോസഫ് എന്നിവർ പ്രസംഗിച്ചു.  

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141708/iritty)