---
title: " ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് വ്യാ​ഴാ​ഴ്ച ചെ​ക്ക്പോ​സ്റ്റു​ക​ളി​ൽ155 പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി"
english_title: "The Food Safety Department conducted inspections at 155 check posts on Thursday. Thai Health Minister "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141715/the-food-safety-department-conducted-inspections-at-155-check-posts-on-thursday-thai-health-minister"
published_at: "2023-08-25T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e8b3ef5b4d9_zdfxdfxgxfg.jpg"
keywords: []
---

#  ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് വ്യാ​ഴാ​ഴ്ച ചെ​ക്ക്പോ​സ്റ്റു​ക​ളി​ൽ155 പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി

> **Lead Summary:** **തി​രു​വ​ന​ന്ത​പു​രം: **ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് വ്യാ​ഴാ​ഴ്ച ചെ​ക്ക്പോ​സ്റ്റു​ക​ളി​ൽ155 പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ്. പാ​ൽ, പാ​ലു​ല്പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ130 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ചു. മ​ത്സ്യ ഇ​ന​ത്തി​ൽ 17 സാ​മ്പി​ളു​ക​ളും പ​ച്ച​ക്ക​റി​ക​ളു​ടെ എട്ട് സാ​മ്പി​ളു​ക​ളും സ​സ്യ എ​ണ്ണ​യു​ടെ ഒ​രു സാ​മ്പി​ളും ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

## Article Content

**തി​രു​വ​ന​ന്ത​പു​രം: **ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് വ്യാ​ഴാ​ഴ്ച ചെ​ക്ക്പോ​സ്റ്റു​ക​ളി​ൽ155 പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ്. പാ​ൽ, പാ​ലു​ല്പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ130 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ചു. മ​ത്സ്യ ഇ​ന​ത്തി​ൽ 17 സാ​മ്പി​ളു​ക​ളും പ​ച്ച​ക്ക​റി​ക​ളു​ടെ എട്ട് സാ​മ്പി​ളു​ക​ളും സ​സ്യ എ​ണ്ണ​യു​ടെ ഒ​രു സാ​മ്പി​ളും ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്.

പാ​ലി​ന്‍റെ ഏഴ് സ്റ്റാ​റ്റ്യൂ​ട്ട​റി സാ​മ്പി​ളും ശേ​ഖ​രി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​മെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. വ്യാ​ഴാ​ഴ്ച രാ​വി​ലെ ആറ് ​മു​ത​ലാ​ണ് രാ​ത്രി​യും പ​ക​ലും തു​ട​ർ​ച്ച​യാ​യ പ​രി​ശോ​ധ​ന​ക​ൾ ആ​രം​ഭി​ച്ച​ത്.

കു​മ​ളി, പാ​റ​ശാ​ല, ആ​ര്യ​ൻ​കാ​വ്, മീ​നാ​ക്ഷി​പു​രം, വാ​ള​യാ​ർ ചെ​ക്ക്പോ​സ്റ്റു​ക​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. മാ​യം ചേ​ർ​ക്കാ​ത്ത ഭ​ക്ഷ​ണം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യാ​ണ് ഓ​ണ​ക്കാ​ല വി​പ​ണി​യി​ലും ചെ​ക്ക് പോ​സ്റ്റു​ക​ളി​ലും ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്കി​യ​ത്.

അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ഓ​ണ വി​പ​ണി​യി​ലെ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ ഗു​ണ​നി​ല​വാ​ര​ത്തി​ൽ ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​യാ​ണ് വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന​ത്. അ​ധി​ക​മാ​യെ​ത്തു​ന്ന പാ​ൽ, പാ​ലു​ല്പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്. ഇ​തു​കൂ​ടാ​തെ ഓ​ണം വി​പ​ണി​യി​ലെ പ​രി​ശോ​ധ​ന​യും തു​ട​രു​ന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141715/the-food-safety-department-conducted-inspections-at-155-check-posts-on-thursday-thai-health-minister)