---
title: "ഗവ എൽ പി സ്കൂൾ കോളിത്തട്ടിൽ ഓണാഘോഷം വിപുലമായി ആഘോഷിച്ചു."
english_title: "Govt LP School celebrated Onam in a grand manner at Kolithut. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141726/govt-lp-school-celebrated-onam-in-a-grand-manner-at-kolithut"
published_at: "2023-08-25T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e8b96585308_sfdghgjkj.jpg"
keywords: []
---

# ഗവ എൽ പി സ്കൂൾ കോളിത്തട്ടിൽ ഓണാഘോഷം വിപുലമായി ആഘോഷിച്ചു.

> **Lead Summary:** **ശാന്തിഗിരി :** കോളിത്തട്ട് ഗവ എൽ പി സ്കൂളിൽ ഓണാഘോഷം വിപുലമായ രീതിയിൽ നടത്തപ്പെട്ടു. ഓണാഘോഷത്തിന്റെ ഔപചാരിക ഉദ്ഘാടനം സെൻറ് സെബാസ്റ്റ്യൻസ് ചർച്ച് ശാന്തിഗിരി വികാരി റവ ഫാദർ സന്തോഷ് ഒറവാറന്തറ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ ജോസഫ് വള്ളോക്കരി അധ്യക്ഷത വഹിച്ചു.

## Article Content

**ശാന്തിഗിരി :** കോളിത്തട്ട് ഗവ എൽ പി സ്കൂളിൽ ഓണാഘോഷം വിപുലമായ രീതിയിൽ നടത്തപ്പെട്ടു. ഓണാഘോഷത്തിന്റെ ഔപചാരിക ഉദ്ഘാടനം സെൻറ് സെബാസ്റ്റ്യൻസ് ചർച്ച് ശാന്തിഗിരി വികാരി റവ ഫാദർ സന്തോഷ് ഒറവാറന്തറ നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ ജോസഫ് വള്ളോക്കരി അധ്യക്ഷത വഹിച്ചു.

ഹെഡ്മിസ്ട്രസ് ശ്രീമതി ലിസി പി എ, റിട്ടയേഡ് എച്ച് എം ഷാജി ജോൺ, മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി സൗമ്യ ബിനു, സ്റ്റാഫ് സെക്രട്ടറി ശ്രീ ഉല്ലാസ് ജി ആർ, എസ് ആർ ജി കൺവീനർ ശ്രീമതി സജിഷ എൻ ജെ എന്നിവർ സംസാരിച്ചു.

രക്ഷിതാക്കളും അധ്യാപകരും ചേർന്ന് വിഭവ സമൃദ്ധമായ സദ്യ ഒരുക്കി. പൂക്കളം ഇട്ടു. കുട്ടികൾക്കുള്ള വിവിധ മത്സരങ്ങളും രക്ഷിതാക്കൾക്കുള്ള വിവിധ മത്സരങ്ങളും നടത്തി. സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141726/govt-lp-school-celebrated-onam-in-a-grand-manner-at-kolithut)