---
title: "മഞ്ഞളാംപുറം യുപി സ്കൂളിൽ ഓണാഘോഷം നടന്നു."
english_title: "Onam celebration was held at Manjalampuram UP School. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141737/onam-celebration-was-held-at-manjalampuram-up-school"
published_at: "2023-08-25T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e8beb4c999c_fdxgdf.jpg"
keywords: []
---

# മഞ്ഞളാംപുറം യുപി സ്കൂളിൽ ഓണാഘോഷം നടന്നു.

> **Lead Summary:** **കേളകം : **ഓഗസ്റ്റ് 25 വെള്ളിയാഴ്ച മഞ്ഞളാംപുറം യു പി സ്കൂളിൽ ഈ വർഷത്തെ ഓണാഘോഷം വിവിധ മത്സര പരിപാടികളോടെ നടന്നു .പിടിഎ പ്രസിഡൻറ് ശ്രീ സുജയ് ടി ജേക്കബ് ചടങ്ങിന് അധ്യക്ഷത വഹിച്ചു.

## Article Content

**കേളകം : **ഓഗസ്റ്റ് 25 വെള്ളിയാഴ്ച മഞ്ഞളാംപുറം യു പി സ്കൂളിൽ ഈ വർഷത്തെ ഓണാഘോഷം വിവിധ മത്സര പരിപാടികളോടെ നടന്നു .പിടിഎ പ്രസിഡൻറ് ശ്രീ സുജയ് ടി ജേക്കബ് ചടങ്ങിന് അധ്യക്ഷത വഹിച്ചു.

സ്കൂൾ മാനേജർ റവ: ഫാദർ . ജോർജ്ജ് ചേലമരം പരിപാടികൾ ഉദ്ഘാടനം ചെയ്തു. പി ടി എ യുടെ നേതൃത്വത്തിൽ മഞ്ഞളാംപുറം ചുണ്ടൻ വള്ളം ഒരുക്കി വള്ളംകളിയുടെ ദൃശ്യാവിഷ്കാരം നടത്തി. പൂക്കള മത്സരം, ഓണപ്പാട്ട് ,മാവേലി മത്സരം,മലയാളി മങ്ക,കസേരകളി,ബോൾ പാസിംഗ് തവളച്ചാട്ടം,പുലികളി തുടങ്ങി വിവിധ മത്സരങ്ങൾ , വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ ഓണാഘോഷത്തെ നിറപ്പകിട്ടുള്ളതാക്കി മാറ്റി.

വാർഡ് മെമ്പർമാരായ സുനിത വാത്യാട്ട് ,ജോണി പാമ്പാടി, എം പി ടി എ പ്രസിഡണ്ട് ജീമോൾ വർഗ്ഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു.ഓണ ഐതിഹ്യം മാസ്റ്റർ ബെഞ്ചമിൻ റോയി അവതരിപ്പിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി റോസമ്മ പി.ഡി സ്വാഗതവും അധ്യാപക പ്രതിനിധി ശ്രീ ജസ്റ്റിൻ കെ.ജെ നന്ദിയും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141737/onam-celebration-was-held-at-manjalampuram-up-school)