---
title: "#narendramodi | ചന്ദ്രയാൻ 3: ശാസ്ത്രജ്ഞരെ അഭിനന്ദിക്കാൻ  പ്രധാനമന്ത്രി ബെംഗളൂരുവിൽ എത്തി   "
english_title: "Narendramodi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141797/narendramodi"
published_at: "2023-08-26T09:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e976042d8ae_download_(4).jpeg"
keywords: []
---

# #narendramodi | ചന്ദ്രയാൻ 3: ശാസ്ത്രജ്ഞരെ അഭിനന്ദിക്കാൻ  പ്രധാനമന്ത്രി ബെംഗളൂരുവിൽ എത്തി   

> **Lead Summary:** **ബെംഗളൂരു**: ചന്ദ്രയാൻ 3 ശാസ്ത്രജ്ഞരെ അഭിനന്ദിക്കാൻ ബെംഗളൂരുവിൽ എത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഐ.എസ്.ആർ.ഒ ആസ്ഥാനത്ത് നേരിട്ടെത്തിയാണ് ശാസ്ത്രജ്ഞർക്ക് അഭിനന്ദനം അറിയിച്ചത്. ഐ.എസ്.ആർ.ഒ ചെയര്‍മാന്‍ എസ്.സോമനാഥ് ചന്ദ്രയാന്‍-3 ന്റെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രിക്ക് വിശദീകരിച്ചു. എച്ച്.എ.എല്‍ വിമാനത്താവളത്തിനു പുറത്ത് പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്തു.

## Article Content

**ബെംഗളൂരു**: ചന്ദ്രയാൻ 3 ശാസ്ത്രജ്ഞരെ അഭിനന്ദിക്കാൻ ബെംഗളൂരുവിൽ എത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഐ.എസ്.ആർ.ഒ ആസ്ഥാനത്ത് നേരിട്ടെത്തിയാണ് ശാസ്ത്രജ്ഞർക്ക് അഭിനന്ദനം അറിയിച്ചത്. ഐ.എസ്.ആർ.ഒ ചെയര്‍മാന്‍ എസ്.സോമനാഥ് ചന്ദ്രയാന്‍-3 ന്റെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രിക്ക് വിശദീകരിച്ചു. എച്ച്.എ.എല്‍ വിമാനത്താവളത്തിനു പുറത്ത് പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്തു.

ഗ്രീസ് സന്ദർശനത്തിനു ശേഷമാണ് പ്രധാന മന്ത്രി ബെംഗളൂരുവിലെത്തിയത്. ശാസ്ത്രജ്ഞരുടെ നേട്ടത്തില്‍ രാജ്യം മുഴുവന്‍ അഭിമാനിക്കുന്നു എന്ന് അദ്ദേ​ഹം പറഞ്ഞു. ബ​​ഹിരാകാശ രം​ഗത്തെ ഇന്ത്യൻ നേട്ടത്തിനു പിന്നിൽ ശാസ്ത്രജ്ഞരുടെ സമർപ്പണം എന്നും മോദി കൂട്ടിച്ചേർത്തു. അഭിമാനം ഇന്ത്യക്ക് മാത്രമല്ല, ലോകത്തിനാകെ ആണെന്നും ബംഗ്ലൂരില്‍ നിങ്ങളുടെ മുഖത്ത് കാണുന്ന സന്തോഷം ഗ്രീസിലെ ജനങ്ങളിലും താന്‍ കണ്ടു എന്നും മോദി പറ‍ഞ്ഞു. ​ ശാസ്ത്രജ്ഞരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്നും ചന്ദ്രനില്‍ നിന്നുള്ള അപൂര്‍വ്വ ദൃശ്യങ്ങള്‍ ലോകത്തിന് കാണിക്കുന്ന ജോലി ഭാരതം നിര്‍വ്വഹിക്കുന്നു എന്നും മോദി പറഞ്ഞു. ചന്ദ്രയാന്റെ പ്രയാണം മാനവരാശിയുടെ പ്രയാണം മോദി കൂട്ടിച്ചേർത്തു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141797/narendramodi)