---
title: "#accident | ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ സംഭവം: പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയായി"
english_title: "Post-mortem procedures have been completed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141855/post-mortem-procedures-have-been-completed"
published_at: "2023-08-26T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e9a0c7a9001_Screenshot_2023-08-26-11-58-07-68_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #accident | ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ സംഭവം: പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയായി

> **Lead Summary:** **മാനന്തവാടി**: വയനാട് തലപ്പുഴ മക്കിമല കണ്ണോത്തുമലയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ രാവിലെ എട്ട് മണിയോടെ ആരംഭിച്ച പോസ്റ്റുമോർട്ടം 11.40ഓടെയാണ് പൂർത്തിയായത്.

## Article Content

**മാനന്തവാടി**: വയനാട് തലപ്പുഴ മക്കിമല കണ്ണോത്തുമലയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ രാവിലെ എട്ട് മണിയോടെ ആരംഭിച്ച പോസ്റ്റുമോർട്ടം 11.40ഓടെയാണ് പൂർത്തിയായത്.

മരിച്ച ഒമ്പതു പേരുടെയും മൃതദേഹം ഉടൻ മക്കിമല എൽ.പി സ്കൂളിൽ പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് അഞ്ച്പേരുടെ മൃതദേഹം വീട്ടുവളപ്പിലും മൂന്ന് പേരുടെ മൃതദേഹം പൊതുശ്മശാനത്തിലും സംസ്കരിക്കും.

ഒരാളുടെ മൃതദേഹം ഖബർസ്ഥാനിൽ ഖബറടക്കും. മക്കിമല ആറാം നമ്പർ പാടിയിലെ തോട്ടം തൊഴിലാളികളാണ് അപകടത്തിൽപെട്ടത്. വാഹനത്തിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകടത്തിനിടയാക്കിയതെന്നാണു ചികിത്സയിലുള്ള ഡ്രൈവർ മണികണ്ഠൻ പൊലീസിനു നൽകിയ മൊഴി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141855/post-mortem-procedures-have-been-completed)