---
title: " ഓണം വിപണനമേളക്ക് വടക്കുമ്പാട് കൂളി ബസാറിൽ തുടക്കമായി"
english_title: "The Onam market fair started at Kooli Bazaar in the north"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141894/the-onam-market-fair-started-at-kooli-bazaar-in-the-north"
published_at: "2023-08-26T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e9ca155899e_Screenshot_2023-08-26-15-09-41-92_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

#  ഓണം വിപണനമേളക്ക് വടക്കുമ്പാട് കൂളി ബസാറിൽ തുടക്കമായി

> **Lead Summary:** കുടുംബശ്രീ മിഷൻ കണ്ണൂർ ജില്ല കുടുംബശ്രീ എരഞ്ഞോളി സി.ഡി.എസ് കുടുംബശ്രീ ഓണം വിപണനമേളക്ക് വടക്കുമ്പാട് കൂളി ബസാറിൽ തുടക്കമായി. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ഡോ: എം.സുർജിത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

കുടുംബശ്രീ മിഷൻ കണ്ണൂർ ജില്ല കുടുംബശ്രീ എരഞ്ഞോളി സി.ഡി.എസ് കുടുംബശ്രീ ഓണം വിപണനമേളക്ക് വടക്കുമ്പാട് കൂളി ബസാറിൽ തുടക്കമായി. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ഡോ: എം.സുർജിത്ത് ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.വിജു അധ്യക്ഷത വഹിച്ചു.സി ഡി എസ് ചെയർപേഴ്സൺ കെ.സി.പ്രീത,പഞ്ചായത്ത് സെക്രട്ടറി വി.എം.ഷീജ,പി.സുജല, എം.ബാലൻ,പി.ഷിംജിത്ത് എന്നിവർ സംസാരിച്ചു. കുടുംബശ്രീ അച്ചാറുകൾ, മസാലപ്പൊടി,ചെറുപയർ, മെഴുകുതിരികൾ, ഉപ്പേരി, വിളക്ക് തിരി,ഡ്രസുകൾ, ലിക്വിഡ്, പച്ചക്കറികൾ, പായസം, അഗർബത്തികൾ എന്നിവയും 250 രൂപയുടെ കിറ്റും ഇത്തവണ കുടുംബശ്രീ വിപണന മേളയിൽ ഉണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141894/the-onam-market-fair-started-at-kooli-bazaar-in-the-north)