---
title: "കെ വി വി ഇ എസ് മണത്തണ യൂണിറ്റ് ഓണകിറ്റുകൾ വിതരണം ചെയ്തു"
english_title: "Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141925/manathana"
published_at: "2023-08-26T18:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e9f4ab9fd57_Screenshot_2023-08-26-18-16-59-79_7352322957d4404136654ef4adb64504.jpg"
keywords: []
---

# കെ വി വി ഇ എസ് മണത്തണ യൂണിറ്റ് ഓണകിറ്റുകൾ വിതരണം ചെയ്തു

> **Lead Summary:**  **മണത്തണ**:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റിന്റെ നേതൃത്വത്തിൽ യൂണിറ്റ് മെമ്പർമാരുടെ കുടുംബങ്ങൾക്കായി ഓണ കിറ്റ് വിതരണം ചെയ്തു.

## Article Content

 **മണത്തണ**:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണത്തണ യൂണിറ്റിന്റെ നേതൃത്വത്തിൽ യൂണിറ്റ് മെമ്പർമാരുടെ കുടുംബങ്ങൾക്കായി ഓണ കിറ്റ് വിതരണം ചെയ്തു.

പായസം അടക്കം ഓണസദ്യക്കുള്ള 18 ഇനം വിഭവങ്ങൾ അടങ്ങിയ കിറ്റുകളാണ് എല്ലാ മെമ്പർമാരുടെ കുടുംബങ്ങൾക്കും വിതരണം ചെയ്തത്.  യൂണിറ്റ് പ്രസിഡണ്ട് സി എം ജോസഫിന്റെ നേതൃത്വത്തിൽ മാവേലി തമ്പുരാനാണ് എല്ലാവർക്കും ഓണക്കിറ്റുകൾ വിതരണം ചെയ്തത്.

സർവ്വാഭരണ വിഭൂഷകനായ മഹാബലി തമ്പുരാൻ ഓണസദ്യക്കുള്ള കിറ്റുകൾ വിതരണം ചെയ്യുന്നത് കൗതുകമുള്ള കാഴ്ചയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141925/manathana)