---
title: "തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് ഇരിപ്പിടങ്ങളായി"
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141928/thaliparamba"
published_at: "2023-08-26T18:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e9f8f6d8dcf_Screenshot_2023-08-26-18-34-39-43_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് ഇരിപ്പിടങ്ങളായി

> **Lead Summary:**  **തളിപ്പറമ്പ**: ബസ് കാത്തു നിൽക്കുന്നവർക്ക് ഇരിപ്പിടമില്ലാത്തത് ഏറെ കാലമായി പരാതി ഉയർത്തിയിരുന്ന സാഹചര്യത്തിൽ തളിപ്പറമ്പ് നഗരസഭ ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് ഇരിപ്പിടം ഒരുക്കി. ബസ് സ്റ്റാൻഡ് കോംപ്ലക്സ് നവീകരണത്തിൽ ഉൾപ്പെടുത്തിയാണ് ഇരിപ്പിടങ്ങൾ സ്ഥാപിച്ചത്.

## Article Content

 **തളിപ്പറമ്പ**: ബസ് കാത്തു നിൽക്കുന്നവർക്ക് ഇരിപ്പിടമില്ലാത്തത് ഏറെ കാലമായി പരാതി ഉയർത്തിയിരുന്ന സാഹചര്യത്തിൽ തളിപ്പറമ്പ് നഗരസഭ ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് ഇരിപ്പിടം ഒരുക്കി. ബസ് സ്റ്റാൻഡ് കോംപ്ലക്സ് നവീകരണത്തിൽ ഉൾപ്പെടുത്തിയാണ് ഇരിപ്പിടങ്ങൾ സ്ഥാപിച്ചത്.

പ്രധാനമായും ബസുകളെ ആശ്രയിക്കുന്ന ദിനം പ്രതി ആയിരക്കണക്കിന് ആളുകളാണ് തളിപ്പറമ്പിൽ എത്തിച്ചേരുന്നത്. ഓരോ നാട്ടിൻപുറത്തെക്കുമുള്ള ബസുകൾക്ക് മണിക്കൂറുകളുടെ ഇടവേളയാണ് കാത്തിരിക്കേണ്ടി വരിക. നേരത്തേയുണ്ടായിരുന്ന ഇരുമ്പ് കൊണ്ടുള്ള ഇരിപ്പിടങ്ങൾ തുരുമ്പുപിടിച്ചും പൊട്ടിയും നശിച്ചിരുന്നു.

ഇവ പുനസ്ഥാപിക്കാൻ വൈകിയതോടെ നിരവധി കാലമായി യാത്രക്കാർ ബുദ്ധിമുട്ടുകയായിരുന്നു. ഇപ്പോൾ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപയാണ് ബസ് സ്റ്റാൻഡ് കോംപ്ലക്സ് നവീകരണത്തിന് വേണ്ടി നീക്കി വച്ചിരിക്കുന്നത്.

കോംപ്ലക്സ് നവീകരണം സമയ ബന്ധിതമായി പൂർത്തിയാക്കുമെന്നും ഇപ്പോൾ സ്ഥാപിച്ച 10 ഇരിപ്പിടങ്ങൾക്ക് പുറമെ 10 എണ്ണം കൂടി സ്ഥാപിക്കാൻ ആലോചനയുണ്ടെന്ന് നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.പി മുഹമ്മദ് നിസാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141928/thaliparamba)