---
title: "സൈ​ക്കി​ൾ മോ​ഷ്ടി​ച്ച ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി 38 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പി​ടി​യി​ൽ."
english_title: "The accused who stole the bicycle and left it behind has been arrested for 38 years. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141953/the-accused-who-stole-the-bicycle-and-left-it-behind-has-been-arrested-for-38-years"
published_at: "2023-08-26T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ea13d073d4f_zdfxghcbjn.jpg"
keywords: []
---

# സൈ​ക്കി​ൾ മോ​ഷ്ടി​ച്ച ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി 38 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പി​ടി​യി​ൽ.

> **Lead Summary:** **ബം​ഗ​ളൂ​രു: **ക​ർ​ണാ​ട​ക​യി​ലെ കോ​ലാ​ർ ഗോ​ൾ​ഡ് ഫീ​ൽ​ഡ് മേ​ഖ​ല​യി​ൽ നി​ന്ന് സൈ​ക്കി​ൾ മോ​ഷ്ടി​ച്ച ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി 38 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പി​ടി​യി​ൽ. ആ​ൻ​ഡേ​ഴ്സ​ൺ​പേ​ട്ട് സ്വ​ദേ​ശി​യാ​യ പാ​ഷാ ജോ​ൺ ആ​ണ് പി​ടി​യി​ലാ​യ​ത്. ആ​ൻ​ഡേ​ഴ്സ​ൺ​പേ​ട്ട് മേ​ഖ​ല​യി​ലെ എ​സ്ടി ബ്ലോ​ക്ക് സ്വ​ദേ​ശി​യാ​യ ജോ​ൺ എ​ന്ന​യാ​ളു​ടെ 250 രൂ​പ വി​ല​യു​ള്ള സൈ​ക്കി​ൾ 1985-ലാ​ണ് മോ​ഷ​ണം പോ​യ​ത്.

## Article Content

**ബം​ഗ​ളൂ​രു: **ക​ർ​ണാ​ട​ക​യി​ലെ കോ​ലാ​ർ ഗോ​ൾ​ഡ് ഫീ​ൽ​ഡ് മേ​ഖ​ല​യി​ൽ നി​ന്ന് സൈ​ക്കി​ൾ മോ​ഷ്ടി​ച്ച ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി 38 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം പി​ടി​യി​ൽ. ആ​ൻ​ഡേ​ഴ്സ​ൺ​പേ​ട്ട് സ്വ​ദേ​ശി​യാ​യ പാ​ഷാ ജോ​ൺ ആ​ണ് പി​ടി​യി​ലാ​യ​ത്. ആ​ൻ​ഡേ​ഴ്സ​ൺ​പേ​ട്ട് മേ​ഖ​ല​യി​ലെ എ​സ്ടി ബ്ലോ​ക്ക് സ്വ​ദേ​ശി​യാ​യ ജോ​ൺ എ​ന്ന​യാ​ളു​ടെ 250 രൂ​പ വി​ല​യു​ള്ള സൈ​ക്കി​ൾ 1985-ലാ​ണ് മോ​ഷ​ണം പോ​യ​ത്.

ജോ​ൺ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പോ​ലീ​സ്, പാ​ഷാ ജോ​ൺ ആ​ണ് പ്ര​തി​യെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. ചോ​ദ്യം​ചെ​യ്യ​ലി​നാ​യി വി​ളി​പ്പി​ച്ചെ​ങ്കി​ലും ഇ​യാ​ൾ സ്ഥ​ല​ത്ത് നി​ന്ന് ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ൾ​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു.

ഏ​റെ​നാ​ളാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന കേ​സു​ക​ളി​ൽ തീ​ർ​പ്പു​ണ്ടാ​ക്ക​ണ​മെ​ന്ന കെ​ജി​എ​ഫ് എ​സ്പി കെ.​എം. ശാ​ന്ത​രാ​ജു​വി​ന്‍റെ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർ​ന്നാ​ണ് സൈ​ക്കി​ൾ മോ​ഷ​ണ​ക്കേ​സ് വീ​ണ്ടും ത​ല​പൊ​ക്കി​യ​ത്. പോ​ലീ​സ് രേ​ഖ​ക​ളി​ലെ വി​ര​ല​ട​യാ​ള സൂ​ച​ന​ക​ൾ ഉ​പ​യോ​ഗി​ച്ച്, പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ പാ​ഷാ ജോ​ണി​നെ ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ളെ കോ​ട​ത​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141953/the-accused-who-stole-the-bicycle-and-left-it-behind-has-been-arrested-for-38-years)