---
title: "ഉളിക്കല്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ ഓണച്ചന്ത ആരംഭിച്ചു."
english_title: "Ulikal Gram Panchayat started Onachanta under the leadership of Krishi Bhavan. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/141961/ulikal-gram-panchayat-started-onachanta-under-the-leadership-of-krishi-bhavan"
published_at: "2023-08-26T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ea16b25903e_dccvxcvvfc.jpg"
keywords: []
---

# ഉളിക്കല്‍ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ ഓണച്ചന്ത ആരംഭിച്ചു.

> **Lead Summary:** **ഉളിക്കല്‍:** ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ ഉളിക്കല്‍ കൃഷിഭവന്‍ പരിസരത്ത് ഓണച്ചന്ത ആരംഭിച്ചു. ഉളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിസി ഷാജി ഉദ്ഘാടനം ചെയ്തു. കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്തുകൊണ്ട് ഓണവിപണിയില്‍ ക്രിയാത്മക ഇടപെടലാണ് ഓണ ചന്തയില്‍ ലക്ഷ്യപ്പെടുന്നത്. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സമീറ പള്ളിപ്പാത്ത് അധ്യക്ഷത വഹിച്ചു.കൃഷി ഓഫീസര്‍ പി അശ്വതി, കൃഷി അസി. രാജീവ്, കൃഷി ഉപദേശക സമിതി അംഗങ്ങള്‍, കര്‍ഷകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

## Article Content

**ഉളിക്കല്‍:** ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ ഉളിക്കല്‍ കൃഷിഭവന്‍ പരിസരത്ത് ഓണച്ചന്ത ആരംഭിച്ചു. ഉളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിസി ഷാജി ഉദ്ഘാടനം ചെയ്തു. കര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്തുകൊണ്ട് ഓണവിപണിയില്‍ ക്രിയാത്മക ഇടപെടലാണ് ഓണ ചന്തയില്‍ ലക്ഷ്യപ്പെടുന്നത്. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സമീറ പള്ളിപ്പാത്ത് അധ്യക്ഷത വഹിച്ചു.കൃഷി ഓഫീസര്‍ പി അശ്വതി, കൃഷി അസി. രാജീവ്, കൃഷി ഉപദേശക സമിതി അംഗങ്ങള്‍, കര്‍ഷകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/141961/ulikal-gram-panchayat-started-onachanta-under-the-leadership-of-krishi-bhavan)