---
title: "കണ്ണോത്ത്മല വാഹനാപകടം: അടിയന്തര ധനസഹായം കൈമാറി"
english_title: "Thalappuzha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142000/thalappuzha"
published_at: "2023-08-27T06:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eaa0bb08e9a_IMG-20230827-WA0002.jpg"
keywords: []
---

# കണ്ണോത്ത്മല വാഹനാപകടം: അടിയന്തര ധനസഹായം കൈമാറി

> **Lead Summary:** തലപ്പുഴ കണ്ണോത്ത് മലയിൽ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം കൈമാറി. 10,000 രൂപ വീതമാണ് 9 കുടുംബങ്ങൾക്ക് കൈമാറിയത്. ഒ.ആർ കേളു എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, സബ് കളക്ടർ ആർ. ശ്രീലക്ഷ്മി, തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയി, തഹസിൽദാർ എം.ജെ അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മരിച്ചവരുടെ വീടുകളിൽ എത്തിയാണ് ധനസഹായം കൈമാറിയത്. ജീപ്പ് അപകടത്തിൽ മരണമടഞ്ഞ കാർത്ത്യായനി, റാണി, റാബിയ, ഷാജ, ചിത്ര, ചിന്നമ്മ, ലീല, ശോഭന, ശാന്ത എന്നിവർക്കുള്ള അടിയന്തര ധനസഹായമാണ് കൈമാറിയത്.

## Article Content

തലപ്പുഴ കണ്ണോത്ത് മലയിൽ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം കൈമാറി. 10,000 രൂപ വീതമാണ് 9 കുടുംബങ്ങൾക്ക് കൈമാറിയത്. ഒ.ആർ കേളു എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, സബ് കളക്ടർ ആർ. ശ്രീലക്ഷ്മി, തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയി, തഹസിൽദാർ എം.ജെ അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മരിച്ചവരുടെ വീടുകളിൽ എത്തിയാണ് ധനസഹായം കൈമാറിയത്. ജീപ്പ് അപകടത്തിൽ മരണമടഞ്ഞ കാർത്ത്യായനി, റാണി, റാബിയ, ഷാജ, ചിത്ര, ചിന്നമ്മ, ലീല, ശോഭന, ശാന്ത എന്നിവർക്കുള്ള അടിയന്തര ധനസഹായമാണ് കൈമാറിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142000/thalappuzha)