---
title: "ഓപ്പണ്‍ സര്‍വകലാശാല: സെപ്റ്റംബര്‍ 25 വരെ അപേക്ഷിക്കാം"
english_title: "Applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142011/applynow"
published_at: "2023-08-27T07:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eab3174232f_images.png"
keywords: []
---

# ഓപ്പണ്‍ സര്‍വകലാശാല: സെപ്റ്റംബര്‍ 25 വരെ അപേക്ഷിക്കാം

> **Lead Summary:**  ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല 2023-24 യുജി, പിജി അഡ്മിഷന് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 25 വരെ നീട്ടി. പഠിതാക്കള്‍ക്ക് ഓണ്‍ലൈന്‍ ആയി www.sgou. ac.in അല്ലെങ്കില്‍ erp.sgou.ac.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം. യുജിസി അംഗീകാരമുള്ള 22 യുജി, പിജി പ്രോഗ്രാമുകളാണ് ഓപ്പണ്‍ സര്‍വകലാശാല നടത്തുന്നത്. അപേക്ഷിക്കാനുള്ള യോഗ്യതയില്‍ മിനിമം മാര്‍ക്ക് നിബന്ധന ഇല്ല. 50 വയസ് കഴിഞ്ഞവര്‍ക്കും ഡ്യൂവല്‍ ഡിഗ്രിക്ക് അപേക്ഷിക്കുന്നവര്‍ക്കും ടിസി വേണ്ട. റെഗുലര്‍ ഡിഗ്രി പഠനത്തോടൊപ്പം തന്നെ ഓപ്പണ്‍ സര്‍വകലാശാലയുടെ ഒരു ഡിഗ്രി പ്രോഗ്രാമിന് (ഡ്യൂവല്‍ ഡിഗ്രി) അപേക്ഷിക്കുവാന്‍ ഇപ്പോള്‍ സാധിക്കും. യുജിസി നിര്‍ദേശ പ്രകാരമാണ് സര്‍വകലാശാല ഇരട്ട ബിരുദം നടപ്പിലാക്കുന്നത്.ഫോണ്‍: 0474 -2966841, 9188909901, 9188909902.

## Article Content

 ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല 2023-24 യുജി, പിജി അഡ്മിഷന് അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബര്‍ 25 വരെ നീട്ടി. പഠിതാക്കള്‍ക്ക് ഓണ്‍ലൈന്‍ ആയി www.sgou. ac.in അല്ലെങ്കില്‍ erp.sgou.ac.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം. യുജിസി അംഗീകാരമുള്ള 22 യുജി, പിജി പ്രോഗ്രാമുകളാണ് ഓപ്പണ്‍ സര്‍വകലാശാല നടത്തുന്നത്. അപേക്ഷിക്കാനുള്ള യോഗ്യതയില്‍ മിനിമം മാര്‍ക്ക് നിബന്ധന ഇല്ല. 50 വയസ് കഴിഞ്ഞവര്‍ക്കും ഡ്യൂവല്‍ ഡിഗ്രിക്ക് അപേക്ഷിക്കുന്നവര്‍ക്കും ടിസി വേണ്ട. റെഗുലര്‍ ഡിഗ്രി പഠനത്തോടൊപ്പം തന്നെ ഓപ്പണ്‍ സര്‍വകലാശാലയുടെ ഒരു ഡിഗ്രി പ്രോഗ്രാമിന് (ഡ്യൂവല്‍ ഡിഗ്രി) അപേക്ഷിക്കുവാന്‍ ഇപ്പോള്‍ സാധിക്കും. യുജിസി നിര്‍ദേശ പ്രകാരമാണ് സര്‍വകലാശാല ഇരട്ട ബിരുദം നടപ്പിലാക്കുന്നത്.ഫോണ്‍: 0474 -2966841, 9188909901, 9188909902.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142011/applynow)