---
title: "ചുട്ടുപൊള്ളി കേരളം; താപനില ഇന്ന് 36 ഡിഗ്രി എത്തുമെന്ന് മുന്നറിയിപ്പ്"
english_title: "Thiruvananthapuram "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142032/thiruvananthapuram"
published_at: "2023-08-27T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eac823e0464_images_(46).jpeg"
keywords: []
---

# ചുട്ടുപൊള്ളി കേരളം; താപനില ഇന്ന് 36 ഡിഗ്രി എത്തുമെന്ന് മുന്നറിയിപ്പ്

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. ഉയര്‍ന്ന താപനില ഇന്നും 36 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയേക്കാമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.കൊല്ലത്താണ് കൂടുതല്‍ ചൂട് പ്രതീക്ഷിക്കുന്നത്. 36 ഡിഗ്രി വരെ ഇവിടെ ചൂട് അനുഭവപ്പെട്ടേക്കും.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു. ഉയര്‍ന്ന താപനില ഇന്നും 36 ഡിഗ്രി സെല്‍ഷ്യസ് വരെ എത്തിയേക്കാമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.കൊല്ലത്താണ് കൂടുതല്‍ ചൂട് പ്രതീക്ഷിക്കുന്നത്. 36 ഡിഗ്രി വരെ ഇവിടെ ചൂട് അനുഭവപ്പെട്ടേക്കും.

ആലപ്പുഴ,കോട്ടയം,പാലക്കാട് ജില്ലകളില്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം,കോഴിക്കോട്,കണ്ണൂര്‍ ജില്ലകളില്‍ 34 ഡിഗ്രി സെല്‍ഷ്യസ് വരെയും ചൂട് ഉയരാൻ സാധ്യതയുണ്ട്. സംസ്ഥാനത്ത് ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142032/thiruvananthapuram)