---
title: "ന​ഗ​ര​മ​ധ്യ​ത്തി​ല്‍ പോ​ലീ​സി​നു നേ​രെ വ​ടി​വാ​ള്‍ വീ​ശി ക​വ​ര്‍​ച്ചാ സം​ഘം."
english_title: "A group of robbers waved sticks at the police in the center of the city. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142040/a-group-of-robbers-waved-sticks-at-the-police-in-the-center-of-the-city"
published_at: "2023-08-27T09:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ead13f9e7ae_dfghjghkj.jpg"
keywords: []
---

# ന​ഗ​ര​മ​ധ്യ​ത്തി​ല്‍ പോ​ലീ​സി​നു നേ​രെ വ​ടി​വാ​ള്‍ വീ​ശി ക​വ​ര്‍​ച്ചാ സം​ഘം.

> **Lead Summary:** **കോ​ഴി​ക്കോ​ട്**: ന​ഗ​ര​മ​ധ്യ​ത്തി​ല്‍ പോ​ലീ​സി​നു നേ​രെ വ​ടി​വാ​ള്‍ വീ​ശി ക​വ​ര്‍​ച്ചാ സം​ഘം. ന​ഗ​ര​ത്തി​ല്‍ ക​ത്തി കാ​ണി​ച്ച് ക​വ​ര്‍​ച്ച ന​ട​ത്തു​ന്ന വി​വ​രം അ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സി​നു നേ​രെ​യാ​ണ് സം​ഘം വ​ടി​വാ​ള്‍ വീ​ശി​യ​ത്. സം​ഭ​വ​ത്തി​ല്‍ നാ​ലു പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ല്‍ ഗു​ണ്ടാ സം​ഘം അ​ഴി​ഞ്ഞാ​ടി​യ​ത്. രാ​ത്രി ഒ​ൻ​പ​തി​നു ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു പേ​ര്‍ ആ​നി ഹാ​ള്‍ റോ​ഡി​ല്‍ വ​ഴി​യാ​ത്ര​ക്കാ​ര​നെ ത​ട​ഞ്ഞ് നി​ര്‍​ത്തി ക​ത്തി വീ​ശി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ശേ​ഷം പേ​ഴ്‌​സ് കൈ​ക്ക​ലാ​ക്കി സ്ഥ​ലം വി​ട്ടു.

## Article Content

**കോ​ഴി​ക്കോ​ട്**: ന​ഗ​ര​മ​ധ്യ​ത്തി​ല്‍ പോ​ലീ​സി​നു നേ​രെ വ​ടി​വാ​ള്‍ വീ​ശി ക​വ​ര്‍​ച്ചാ സം​ഘം. ന​ഗ​ര​ത്തി​ല്‍ ക​ത്തി കാ​ണി​ച്ച് ക​വ​ര്‍​ച്ച ന​ട​ത്തു​ന്ന വി​വ​രം അ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സി​നു നേ​രെ​യാ​ണ് സം​ഘം വ​ടി​വാ​ള്‍ വീ​ശി​യ​ത്. സം​ഭ​വ​ത്തി​ല്‍ നാ​ലു പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ല്‍ ഗു​ണ്ടാ സം​ഘം അ​ഴി​ഞ്ഞാ​ടി​യ​ത്. രാ​ത്രി ഒ​ൻ​പ​തി​നു ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു പേ​ര്‍ ആ​നി ഹാ​ള്‍ റോ​ഡി​ല്‍ വ​ഴി​യാ​ത്ര​ക്കാ​ര​നെ ത​ട​ഞ്ഞ് നി​ര്‍​ത്തി ക​ത്തി വീ​ശി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ ശേ​ഷം പേ​ഴ്‌​സ് കൈ​ക്ക​ലാ​ക്കി സ്ഥ​ലം വി​ട്ടു.

പി​ന്നാ​ലെ കോ​ട്ട​പ്പ​റ​മ്പി​ലെ ബാ​റി​ല്‍ നി​ന്നും ഇ​റ​ങ്ങി വ​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യെ നാ​ലു പേ​ര്‍ ചേ​ര്‍​ന്ന് ക​ത്തി വീ​ശി പേ​ഴ്‌​സും പ​ണ​വും കൈ​ക്ക​ലാ​ക്കി​യ ശേ​ഷം ര​ണ്ടു പ​വ​ന്‍റെ സ്വ​ര്‍​ണ മാ​ല​യും പൊ​ട്ടി​ച്ചെ​ടു​ത്തു. മാ​വൂ​ര്‍ റോ​ഡ് ശ്മ​ശാ​ന​ത്തി​നു സ​മീ​പ​ത്തു വെ​ച്ചും സ​മാ​ന​മാ​യ അ​ക്ര​മം അ​ര​ങ്ങേ​റി​യ​തി​നു പി​ന്നാ​ലെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.

പോ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂം ​വാ​ഹ​ന​ത്തി​ന്‍റെ ബോ​ണ​റ്റി​ല്‍ വ​ടി​വാ​ള്‍ ഉ​പ​യോ​ഗി​ച്ച് വെ​ട്ടി​യ ശേ​ഷം സം​ഘം സ്ഥ​ല​ത്ത് നി​ന്നും ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. പി​ന്നാ​ലെ ക​സ​ബ സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ വ​ച്ച് വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി​യ സം​ഘം വീ​ട്ടു​ട​മ​യെ അ​ക്ര​മി​ച്ച് പ​ണം ക​വ​ര്‍​ന്നു. പി​ന്നാ​ലെ​യാ​ണ് സം​ഘ​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142040/a-group-of-robbers-waved-sticks-at-the-police-in-the-center-of-the-city)