---
title: "സോയിൽ നെയ്‌ലിങ് തുടങ്ങി."
english_title: "Soil nailing has started. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142057/soil-nailing-has-started"
published_at: "2023-08-27T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eae1fb1061b_sfdgdfhdg.jpg"
keywords: []
---

# സോയിൽ നെയ്‌ലിങ് തുടങ്ങി.

> **Lead Summary:** **കല്യാശ്ശേരി : **കുന്നിടിഞ്ഞ് കനത്തഭീഷണി ഉയർന്ന കല്യാശ്ശേരി ഹാജിമെട്ടയിൽ മണ്ണിടിയാൻ സാധ്യതയുള്ള ഭാഗങ്ങളിൽ സോയിൽ നെയ്‌ലിങ് തുടങ്ങി. പ്രത്യേക യന്ത്രസംവിധാനങ്ങൾ ഉപയോഗിച്ചാണ് വിവിധഘട്ടങ്ങളിലായി പ്രവൃത്തി തുടങ്ങിയത്. ഇപ്പോൾ നൂതനരീതിയിലുള്ള ഭിത്തിനിർമാണത്തിന്റെ അവസാനഘട്ട പണികളാണ് പുരോഗമിക്കുന്നത്. നാലിഞ്ച് വീതിയിൽ അഞ്ച് മീറ്റർ ആഴത്തിൽ ദ്വാരമെടുത്താണ് ഭിത്തിനിർമാണത്തിന് തുടക്കമിട്ടത്. മേയ് 23-ന് വേനൽമഴയുടെ ആദ്യഘട്ടത്തിലാണ് ഹാജിമെട്ടിൽ വ്യാപകമായി കുന്നിടിയൽ ഭീഷണി നേരിട്ടത്. ആദ്യഘട്ട പണികൾ നടത്തി ആഴ്ചകൾ കഴിഞ്ഞാണ് രണ്ടാംഘട്ട പ്രവൃത്തികൾ തുടങ്ങിയത്.

## Article Content

**കല്യാശ്ശേരി : **കുന്നിടിഞ്ഞ് കനത്തഭീഷണി ഉയർന്ന കല്യാശ്ശേരി ഹാജിമെട്ടയിൽ മണ്ണിടിയാൻ സാധ്യതയുള്ള ഭാഗങ്ങളിൽ സോയിൽ നെയ്‌ലിങ് തുടങ്ങി. പ്രത്യേക യന്ത്രസംവിധാനങ്ങൾ ഉപയോഗിച്ചാണ് വിവിധഘട്ടങ്ങളിലായി പ്രവൃത്തി തുടങ്ങിയത്. ഇപ്പോൾ നൂതനരീതിയിലുള്ള ഭിത്തിനിർമാണത്തിന്റെ അവസാനഘട്ട പണികളാണ് പുരോഗമിക്കുന്നത്. നാലിഞ്ച് വീതിയിൽ അഞ്ച് മീറ്റർ ആഴത്തിൽ ദ്വാരമെടുത്താണ് ഭിത്തിനിർമാണത്തിന് തുടക്കമിട്ടത്. മേയ് 23-ന് വേനൽമഴയുടെ ആദ്യഘട്ടത്തിലാണ് ഹാജിമെട്ടിൽ വ്യാപകമായി കുന്നിടിയൽ ഭീഷണി നേരിട്ടത്. ആദ്യഘട്ട പണികൾ നടത്തി ആഴ്ചകൾ കഴിഞ്ഞാണ് രണ്ടാംഘട്ട പ്രവൃത്തികൾ തുടങ്ങിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142057/soil-nailing-has-started)