പായം : എതിർപ്പുകൾ ഭയന്ന് പായം പഞ്ചായത്ത് പരിധിയിൽ എടൂർ പഴയ പോസ്‌റ്റോഫീസ് പരിസരത്ത് ബീവറേജിന്റെ പുതിയ ഔട്ട് ലെറ്റ് തുറന്നത് അതീവ രഹസ്യമായി. കഴിഞ്ഞ കുറെ നാളുകളായി ഫർണിച്ചർ ജോലികൾ നടക്കുന്നുണ്ടെങ്കിലും ഔട്ട്ലറ്റ് എന്ന് തുറക്കും എന്നത് അതീവ രഹസ്യമായി സൂക്ഷിക്കുക ആയിരുന്നു.
ഓണത്തിനോട് അനുബന്ധിച്ച് ഇന്ന് രാവിലെ വട്ടിയറയിൽ നിന്നുള്ള തൊഴിലാളികൾ അടങ്ങുന്ന ആളുകൾ ലോഡ് ഇറക്കിയത്. ഔട്ലെറ്റ് ഉത്ഘാടനം റീജണൽ മാനേജർ എം. സുരേഷ് കുമാർ നിർവഹിച്ചു.
സെൽഫ് പ്രീമിയം കൗണ്ടർ ഉടൻ തന്നെ ഇവിടെ പ്രവർത്തനം ആരംഭിക്കും എന്ന് അധികൃതർ അറിയിച്ചു
Beverageers outlet opened at Etoor