---
title: "കണ്ണൂരിൽ ഓടുന്ന ബസിന്റെ ഗ്ലാസ് കല്ലെറിഞ്ഞ് തകർത്തു."
english_title: "The glass of a bus running in Kannur was broken by pelting stones. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142069/the-glass-of-a-bus-running-in-kannur-was-broken-by-pelting-stones"
published_at: "2023-08-27T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eaed9ab2eeb_dzdfgdhgjh.jpg"
keywords: []
---

# കണ്ണൂരിൽ ഓടുന്ന ബസിന്റെ ഗ്ലാസ് കല്ലെറിഞ്ഞ് തകർത്തു.

> **Lead Summary:** **തലശ്ശേരി: **കണ്ണൂരിൽ ഓടുന്ന ബസിന്റെ ഗ്ലാസ് കല്ലെറിഞ്ഞ് തകർത്തു. ഇന്നലെ രാത്രി 9 മണിയോടെ തലശ്ശേരിയിലായിരുന്നു സംഭവം. തലശ്ശേരി- ഇരിട്ടി റൂട്ടിൽ സർവ്വീസ് നടത്തുന്ന ലക്ഷ്മിക എന്ന ബസ്സിന് നേരെയാണ് കല്ലേറുണ്ടായത്. സംഭവ സമയത്ത് ബസിൽ യാത്രക്കാരുണ്ടായിരുന്നു. കല്ലേറിനെ തുടർന്ന് ബസ്സിന്റെ മുൻവശത്തെ ചില്ല് പൂർണമായും തകർന്നു. കല്ലേറിൽ ആർക്കും പരിക്കില്ല. മറ്റൊരു ബസ്സിന്റെ ഡ്രൈവറും കണ്ടക്ടറുമാണ് ബസ്സിന് കല്ലെറിഞ്ഞത്.

## Article Content

**തലശ്ശേരി: **കണ്ണൂരിൽ ഓടുന്ന ബസിന്റെ ഗ്ലാസ് കല്ലെറിഞ്ഞ് തകർത്തു. ഇന്നലെ രാത്രി 9 മണിയോടെ തലശ്ശേരിയിലായിരുന്നു സംഭവം. തലശ്ശേരി- ഇരിട്ടി റൂട്ടിൽ സർവ്വീസ് നടത്തുന്ന ലക്ഷ്മിക എന്ന ബസ്സിന് നേരെയാണ് കല്ലേറുണ്ടായത്. സംഭവ സമയത്ത് ബസിൽ യാത്രക്കാരുണ്ടായിരുന്നു. കല്ലേറിനെ തുടർന്ന് ബസ്സിന്റെ മുൻവശത്തെ ചില്ല് പൂർണമായും തകർന്നു. കല്ലേറിൽ ആർക്കും പരിക്കില്ല. മറ്റൊരു ബസ്സിന്റെ ഡ്രൈവറും കണ്ടക്ടറുമാണ് ബസ്സിന് കല്ലെറിഞ്ഞത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142069/the-glass-of-a-bus-running-in-kannur-was-broken-by-pelting-stones)