---
title: "നെല്‍കൃഷിക്ക് തുടക്കം കുറിച്ച് എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍."
english_title: "NSS students about starting paddy cultivation "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142088/nss-students-about-starting-paddy-cultivation"
published_at: "2023-08-27T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eafea97b8cd_wayanadsadsf.jpg"
keywords: []
---

# നെല്‍കൃഷിക്ക് തുടക്കം കുറിച്ച് എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍.

> **Lead Summary:** **നടവയല്‍: **നടവയല്‍ സിഎം കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സിലെ കൃഷിയെ സ്‌നേഹിക്കുന്ന ഒരുപറ്റം എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ നെല്‍കൃഷിക്ക് തുടക്കം കുറിച്ചു. സിഎം കോളേജിലെ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ എ.പി ഷരീഫ് പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**നടവയല്‍: **നടവയല്‍ സിഎം കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സിലെ കൃഷിയെ സ്‌നേഹിക്കുന്ന ഒരുപറ്റം എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ നെല്‍കൃഷിക്ക് തുടക്കം കുറിച്ചു. സിഎം കോളേജിലെ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ എ.പി ഷരീഫ് പരിപാടി ഉദ്ഘാടനം ചെയ്തു.

ഐ ക്യു എ സി കോര്‍ഡിനേറ്റര്‍ ജാബിര്‍ അലി, അഡ്മിനിസ്‌ട്രേറ്റര്‍ ടി.കെ ഉവൈസ് ഖുതുബി, കൊമ്മേഴ്‌സ് വിഭാഗം മേധാവി ഷിബു കൃഷ്ണന്‍, മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസം മേധാവി സജീര്‍ കെ എം, കൊമേഴ്‌സ് ഫിനാന്‍സ് വിഭാഗം മേധാവി കിരണ്‍ പി.സി, എന്‍എസ്എസ് ഓഫീസര്‍മാരായ മുഹമ്മദ് ജമാല്‍, ദീപ എന്‍ ആര്‍ എന്നിവരുടെ നേതൃത്വത്തില്‍ വയലില്‍ വിത്തുവിതച്ചു.

കൃഷിയോടുള്ള താല്പര്യം വളര്‍ത്തിയെടുക്കുവാനും മണ്ണിനെയും മനുഷ്യനെയും മനസ്സിലാക്കുവാനും ഈയൊരു കൃഷി രീതിയിലൂടെ സാധിച്ചെന്ന് വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു. കൃഷിയോടുള്ള ആഭിമുഖ്യം കുറഞ്ഞുകൊണ്ടിരിക്കുന്ന ഈയൊരു കാലഘട്ടത്തില്‍ ഉചിതമായൊരു പ്രവര്‍ത്തി തന്നെയാണ് എന്‍എസ്എസ് കുട്ടികള്‍ നടപ്പിലാക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142088/nss-students-about-starting-paddy-cultivation)