---
title: "ലഹരിക്കെതിരായ പ്രചാരണത്തിന്റെ ഭാഗമായി ഇരിക്കൂർ ജി.എച്ച്.എസ്.എസ്."
english_title: "As part of the campaign against drug addiction, Irkur GHSS. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142097/as-part-of-the-campaign-against-drug-addiction-irkur-ghss"
published_at: "2023-08-27T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eb07a41a534_zdxfcgvhbjk.jpg"
keywords: []
---

# ലഹരിക്കെതിരായ പ്രചാരണത്തിന്റെ ഭാഗമായി ഇരിക്കൂർ ജി.എച്ച്.എസ്.എസ്.

> **Lead Summary:** **ഇരിക്കൂർ **: ലഹരിക്കെതിരായ പ്രചാരണത്തിന്റെ ഭാഗമായി ഇരിക്കൂർ ജി.എച്ച്.എസ്.എസ്. സ്റ്റുഡൻറ്‌ പോലീസ് കാഡറ്റ് സംഘടിപ്പിച്ച ലഹരിക്കെതിരേ ഓണപ്പഞ്ച് പരിപാടിക്ക് തുടക്കമായി. ഓണക്കാല ത്രിദിന കാമ്പയിന്റെ ഭാഗമായി നടന്ന ചടങ്ങ് ഇരിക്കൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.സി. നസിയത്ത് ഉദ്ഘാടനംചെയ്തു.

## Article Content

**ഇരിക്കൂർ **: ലഹരിക്കെതിരായ പ്രചാരണത്തിന്റെ ഭാഗമായി ഇരിക്കൂർ ജി.എച്ച്.എസ്.എസ്. സ്റ്റുഡൻറ്‌ പോലീസ് കാഡറ്റ് സംഘടിപ്പിച്ച ലഹരിക്കെതിരേ ഓണപ്പഞ്ച് പരിപാടിക്ക് തുടക്കമായി. ഓണക്കാല ത്രിദിന കാമ്പയിന്റെ ഭാഗമായി നടന്ന ചടങ്ങ് ഇരിക്കൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.സി. നസിയത്ത് ഉദ്ഘാടനംചെയ്തു.

ലഹരിക്കെതിരേ എസ്.പി.സി. യൂണിറ്റ് സംഘടിപ്പിച്ച വ്യത്യസ്തങ്ങളായ പ്രചാരണ പരിപാടികളിൽ ഓണപ്പഞ്ച് ഏറെ ശ്രദ്ധനേടി. ചടങ്ങിൽ ഇരിക്കൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ രാജേഷ് അയോടൻ, പ്രിൻസിപ്പൽ സി. റീന, പി.ടി.എ. പ്രസിഡന്റ് കെ.കെ. അബ്ദുള്ള ഹാജി, കെ.പി. സുനിൽകുമാർ, വി.വി. സുനേഷ്, ജെ.ആർ.സി. ഉപജില്ലാ സെക്രട്ടറി ടി. വത്സലൻ, എ. രേഷ്മ, ടി.വി. നിമിഷ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142097/as-part-of-the-campaign-against-drug-addiction-irkur-ghss)