---
title: "യന്ത്രത്തകരാർ ആവർത്തിക്കുന്നതിനെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാർ വലഞ്ഞു."
english_title: "Passengers stranded at Karipur Airport due to recurring machine failure. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142115/passengers-stranded-at-karipur-airport-due-to-recurring-machine-failure"
published_at: "2023-08-27T15:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eb1dd4705b5_dsfghjk.jpg"
keywords: []
---

# യന്ത്രത്തകരാർ ആവർത്തിക്കുന്നതിനെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാർ വലഞ്ഞു.

> **Lead Summary:** കൊണ്ടോട്ടി: യന്ത്രത്തകരാർ ആവർത്തിക്കുന്നതിനെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാർ വലഞ്ഞു. ഇന്ന് രാവിലെ എട്ട് മണിക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് ദുബൈ വിമാനമാണ് യന്ത്രത്തകരാർ നേരിട്ടത്. ഇതോടെ വിമാനം പുറപ്പെടുന്നത് വൈകി. തിരുവനന്തപുരത്താണ് സാങ്കേതിക തകരാറുകൾ പരിഹരിക്കാനുള്ള സൗകര്യമുള്ളത്. രണ്ട് മണിയോടെ വിമാനം കരിപ്പൂരിൽ നിന്ന് പുറപ്പെട്ട് തിരുവനന്തപുരത്ത് എത്തിച്ച് തകരാർ പരിഹരിച്ച് യാത്ര തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്.

## Article Content

കൊണ്ടോട്ടി: യന്ത്രത്തകരാർ ആവർത്തിക്കുന്നതിനെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാർ വലഞ്ഞു. ഇന്ന് രാവിലെ എട്ട് മണിക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് ദുബൈ വിമാനമാണ് യന്ത്രത്തകരാർ നേരിട്ടത്. ഇതോടെ വിമാനം പുറപ്പെടുന്നത് വൈകി. തിരുവനന്തപുരത്താണ് സാങ്കേതിക തകരാറുകൾ പരിഹരിക്കാനുള്ള സൗകര്യമുള്ളത്. രണ്ട് മണിയോടെ വിമാനം കരിപ്പൂരിൽ നിന്ന് പുറപ്പെട്ട് തിരുവനന്തപുരത്ത് എത്തിച്ച് തകരാർ പരിഹരിച്ച് യാത്ര തുടരുമെന്നാണ് അറിയിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142115/passengers-stranded-at-karipur-airport-due-to-recurring-machine-failure)