---
title: "ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി"
english_title: "They marched and staged a sit-in at the Head Post Office "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142162/they-marched-and-staged-a-sit-in-at-the-head-post-office"
published_at: "2023-08-27T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eb6060c5b8d_sdsfghjhgf.jpg"
keywords: []
---

# ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി

> **Lead Summary:** **കല്‍പ്പറ്റ:** മണിപ്പൂര്‍, ഹരിയാന ജനതയെ സംരക്ഷിക്കുക, കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ബികെഎംയു, എഐഡിആര്‍എം, എഐഎംഎസ് എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം വിജയന്‍ ചെറുകര ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.വി.വി.ആന്റണി അധ്യക്ഷത വഹിച്ചു.

## Article Content

**കല്‍പ്പറ്റ:** മണിപ്പൂര്‍, ഹരിയാന ജനതയെ സംരക്ഷിക്കുക, കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ബികെഎംയു, എഐഡിആര്‍എം, എഐഎംഎസ് എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം വിജയന്‍ ചെറുകര ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.വി.വി.ആന്റണി അധ്യക്ഷത വഹിച്ചു.

എം.വി.ബാബു, ടി.മണി, വി.യൂസഫ്, അഷ്റഫ് തയ്യില്‍, എ.ഒ.ഗോപാലന്‍, വി.എസ്.അനില്‍കുമാര്‍, റിയാസ് തുര്‍ക്കി, സുബ്രഹ്‌മണ്യന്‍, പി.എ.ബാബു,സജി മേപ്പാടി,  എ.കൃഷ്ണകുമാര്‍, ജസ്മല്‍ അമീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142162/they-marched-and-staged-a-sit-in-at-the-head-post-office)