---
title: "കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് 12 പേർക്ക് പരുക്ക്. "
english_title: "12 injured in KSRTC bus-car collision "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142180/12-injured-in-ksrtc-bus-car-collision"
published_at: "2023-08-27T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eb6fa90e574_xfdghfjhhgb.jpg"
keywords: []
---

# കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് 12 പേർക്ക് പരുക്ക്. 

> **Lead Summary:** കോഴിക്കോട് മൂടാടിയിൽ കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് 12 പേർക്ക് പരുക്ക്. ഇന്ന് വൈകിട്ട് 4 മണിയോടെയാണ് അപകടം ഉണ്ടായത്. കോടിക്കലിൽ നിന്നും കൊയിലാണ്ടി ഭാഗത്തേക്ക് വരുകയായിരുന്ന ക്രൂയിസർ കാർ കെ എസ് ആർ ടി സി ബസ്സിൽ ഇടിക്കുകയായിരുന്നു. പരുക്കേറ്റ സഫീറ , റസീന , നിഹ , ഫിദ , റീന , ബാബു , രാംദാസ് , സിർവിനിസ , അഫ്സത്ത് തുടങ്ങിയവരെ മെഡിക്കൽ കോളജിലും സൗദ , മുസ്തഫ , റിക്‌ സാന എന്നിവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിലുണ്ടായിരുന്നവർ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.

## Article Content

കോഴിക്കോട് മൂടാടിയിൽ കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ച് 12 പേർക്ക് പരുക്ക്. ഇന്ന് വൈകിട്ട് 4 മണിയോടെയാണ് അപകടം ഉണ്ടായത്. കോടിക്കലിൽ നിന്നും കൊയിലാണ്ടി ഭാഗത്തേക്ക് വരുകയായിരുന്ന ക്രൂയിസർ കാർ കെ എസ് ആർ ടി സി ബസ്സിൽ ഇടിക്കുകയായിരുന്നു. പരുക്കേറ്റ സഫീറ , റസീന , നിഹ , ഫിദ , റീന , ബാബു , രാംദാസ് , സിർവിനിസ , അഫ്സത്ത് തുടങ്ങിയവരെ മെഡിക്കൽ കോളജിലും സൗദ , മുസ്തഫ , റിക്‌ സാന എന്നിവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിലുണ്ടായിരുന്നവർ പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142180/12-injured-in-ksrtc-bus-car-collision)