---
title: "ലഹരിക്കെതിരെ ഓണപഞ്ചുമായി ഇരിക്കൂറിലെ കുട്ടി പോലീസുകാർ "
english_title: "Kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142202/kannur"
published_at: "2023-08-28T06:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ebf255c3137_IMG-20230828-WA0003.jpg"
keywords: []
---

# ലഹരിക്കെതിരെ ഓണപഞ്ചുമായി ഇരിക്കൂറിലെ കുട്ടി പോലീസുകാർ 

> **Lead Summary:** **ഇരിക്കൂർ**: ലഹരിക്കതിരായ പ്രചരണത്തിന്റെ ഭാഗമായി ഇരിക്കൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻസ് പോലീസ് കേഡറ്റ് സംഘടിപ്പിക്കുന്ന ലഹരിക്കെതിരെ ഓണപഞ്ച് പരിപാടിക്ക് തുടക്കം കുറിച്ചു ഓണക്കാല ത്രിദിന ക്യാമ്പിന്റെ ഭാഗമായി നടന്ന ചടങ്ങ് ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി സി നസീയത്ത് ഉദ്ഘാടനം ചെയ്തു.ലഹരിക്കതിരെ എസ്പിസി യൂണിറ്റ് സംഘടിപ്പിച്ച വ്യത്യസ്തങ്ങളായ പ്രചരണ പരിപാടികളിൽ ഓണപ്പഞ്ച് ഏറെ ജനശ്രദ്ധ നേടി. വെല്ലുവിളികളെ ധീരമായി നേരിടുകയെന്ന ക്യാമ്പിൻ്റെ കേന്ദ്രാശയം സമൂഹത്തോടുള്ള ആഹ്വാനമാക്കാൻ ഇതു വഴി സാധിച്ചു.

## Article Content

**ഇരിക്കൂർ**: ലഹരിക്കതിരായ പ്രചരണത്തിന്റെ ഭാഗമായി ഇരിക്കൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻസ് പോലീസ് കേഡറ്റ് സംഘടിപ്പിക്കുന്ന ലഹരിക്കെതിരെ ഓണപഞ്ച് പരിപാടിക്ക് തുടക്കം കുറിച്ചു ഓണക്കാല ത്രിദിന ക്യാമ്പിന്റെ ഭാഗമായി നടന്ന ചടങ്ങ് ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി സി നസീയത്ത് ഉദ്ഘാടനം ചെയ്തു.ലഹരിക്കതിരെ എസ്പിസി യൂണിറ്റ് സംഘടിപ്പിച്ച വ്യത്യസ്തങ്ങളായ പ്രചരണ പരിപാടികളിൽ ഓണപ്പഞ്ച് ഏറെ ജനശ്രദ്ധ നേടി. വെല്ലുവിളികളെ ധീരമായി നേരിടുകയെന്ന ക്യാമ്പിൻ്റെ കേന്ദ്രാശയം സമൂഹത്തോടുള്ള ആഹ്വാനമാക്കാൻ ഇതു വഴി സാധിച്ചു.

ചടങ്ങിൽ ഇരിക്കൂർ സ്റ്റേഷൻ ഹൗസ് ഓഫീസർ രാജേഷ് അയോടൻ, പ്രിൻസിപ്പൽ സി. റീന, പി.ടി.എ പ്രസിഡണ്ട് കെ.കെ അബ്ദുള്ള ഹാജി, സ്റ്റാഫ് സെക്രട്ടറി കെ.പി സുനിൽകുമാർ , കമ്യൂണിറ്റി പോലീസ് ഓഫീസർ വി വി സുനേഷ്, ജെ.ആർ.സി ഉപജില്ലാ സെക്രട്ടറി ടി.വത്സലൻ , എ രേഷ്മ, ടി വി നിമിഷ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142202/kannur)