---
title: "അയ്യങ്കാളി ജയന്തി ആചരിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142264/kannur"
published_at: "2023-08-28T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ec4228842b1_IMG-20230828-WA0015.jpg"
keywords: []
---

# അയ്യങ്കാളി ജയന്തി ആചരിച്ചു

> **Lead Summary:** **കണ്ണൂർ** : ദലിതർക്കും പിന്നോക്ക വിഭാഗങ്ങൾക്കും സ്കൂളിൽ പ്രവേശനമില്ലാത്ത കാലഘട്ടത്തിൽ തിരുവനന്തപുരത്ത് വെഞ്ഞാറമൂട്ടിൽ സ്വന്തമായി പള്ളിക്കുടം സ്ഥാപിച്ചു വിദ്യാഭ്യാസത്തിന്റെ പ്രസക്തി ഉയർപ്പിടിച്ചു സമുദായത്തെ ഉയർത്തി കൊണ്ടുവരാനും , പൊതുവഴിയിലൂടെ നടന്നു പോകുവാൻ സ്വാതന്ത്രം നിഷേധിച്ചവർക്കെതിരെ വില്ലുവണ്ടി യാത്ര നടത്തി രാജ വീഥികളിലൂടെ സഞ്ചാരം അനുവദനീയമായ സ്ഥിതിവിശേഷം സൃഷ്ടിച്ച മഹത് വ്യക്തിയാണ് മഹാനായ അയ്യങ്കാളിയെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് പറഞ്ഞു.

## Article Content

**കണ്ണൂർ** : ദലിതർക്കും പിന്നോക്ക വിഭാഗങ്ങൾക്കും സ്കൂളിൽ പ്രവേശനമില്ലാത്ത കാലഘട്ടത്തിൽ തിരുവനന്തപുരത്ത് വെഞ്ഞാറമൂട്ടിൽ സ്വന്തമായി പള്ളിക്കുടം സ്ഥാപിച്ചു വിദ്യാഭ്യാസത്തിന്റെ പ്രസക്തി ഉയർപ്പിടിച്ചു സമുദായത്തെ ഉയർത്തി കൊണ്ടുവരാനും , പൊതുവഴിയിലൂടെ നടന്നു പോകുവാൻ സ്വാതന്ത്രം നിഷേധിച്ചവർക്കെതിരെ വില്ലുവണ്ടി യാത്ര നടത്തി രാജ വീഥികളിലൂടെ സഞ്ചാരം അനുവദനീയമായ സ്ഥിതിവിശേഷം സൃഷ്ടിച്ച മഹത് വ്യക്തിയാണ് മഹാനായ അയ്യങ്കാളിയെന്ന് ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്ജ് പറഞ്ഞു.

ഭാരതിയ ദലിത് കോൺഗ്രസ്സ് കണ്ണൂർ ജില്ലാ കമ്മിറ്റി ഡിസിസി ഓഫീസിൽ സംഘടിപ്പിച്ച അയ്യങ്കാളി ജയന്തി ആഘോഷം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദലിത് കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് വസന്ത് പള്ളിയാമൂല അദ്ധ്യക്ഷത വഹിച്ചു. ടി.ജയകൃഷ്ണൻ, അജിത്ത് മാട്ടൂൽ കൂക്കിരി രാജേഷ്, കാട്ടാമ്പള്ളി രാമചന്ദ്രൻ എ.എൻ.ആന്തൂരാൻ, സുരേഷ് അഴിക്കൽ, മണി താളിക്കാവ്,  സുബ്രമണ്യൻ ചപ്പാരപ്പടവ്, രമേശൻ പരപ്പിൽ, ബാലറാം കണ്ണപുരം, കെ. ഗീത, എം.വി. മനോഹരൻ, ലിനീഷ് അത്താഴക്കുന്ന്, വികാസ് അത്താഴക്കുന്ന് തുടങ്ങിയവർ പ്രസംഗിച്ചു. ജന്മദിനത്തോട് അനുബന്ധിച്ച പായസ വിതരണവും ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142264/kannur)