---
title: "കണ്ണൂരിൽ ഡി ടി പി സിയുടെ ഓണാഘോഷം നിയമസഭ സ്പീക്കർ ഉദ്ഘാടനം ചെയ്തു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142288/kannur"
published_at: "2023-08-28T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ec5a849f4c8_Screenshot_2023-08-28-13-57-20-47_7352322957d4404136654ef4adb64504.jpg"
keywords: []
---

# കണ്ണൂരിൽ ഡി ടി പി സിയുടെ ഓണാഘോഷം നിയമസഭ സ്പീക്കർ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കണ്ണൂർ**: കണ്ണൂരിൽ ഡി ടി പി സിയുടെ ഓണാഘോഷം നിയമസഭ സ്പീക്കർ ഉദ്ഘാടനം ചെയ്തു കണ്ണൂരിന്റെ സായാഹ്നത്തിന് ഉത്സവഛായയേകി കണ്ണൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ ടൗൺ സ്ക്വയറിൽ നടക്കുന്ന 'പൊന്നോണം 2023' ഓണാഘോഷം കേരള നിയമസഭ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ**: കണ്ണൂരിൽ ഡി ടി പി സിയുടെ ഓണാഘോഷം നിയമസഭ സ്പീക്കർ ഉദ്ഘാടനം ചെയ്തു കണ്ണൂരിന്റെ സായാഹ്നത്തിന് ഉത്സവഛായയേകി കണ്ണൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ ടൗൺ സ്ക്വയറിൽ നടക്കുന്ന 'പൊന്നോണം 2023' ഓണാഘോഷം കേരള നിയമസഭ സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു.

ഓണം ഉൾപ്പെടെയുള്ള ആഘോഷങ്ങൾ വർഗീയതക്കെതിരെയുള്ള കൂട്ടായ്മയാകണമെന്ന് സ്പീക്കർ പറഞ്ഞു. ആഗസ്റ്റ് 25ന് ആരംഭിച്ച ഓണാഘോഷം സെപ്റ്റംബർ രണ്ടിന് സമാപിക്കും. വൈകിട്ട് അഞ്ച് മുതലാണ് വിവിധ കലാപരിപാടികൾ അരങ്ങേറുക.

ഞായറാഴ്ച ഫ്ളാഷ് മോബ്, അക്ഷരശ്ലോകം, നാടൻപാട്ട്, സംഘനൃത്തം, മെഗാ തിരുവാതിര, മോഹിനിയാട്ടം തുടങ്ങിയവ നടന്നു. ചടങ്ങിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ അധ്യക്ഷത വഹിച്ചു. മേയർ അഡ്വ.ടി ഒ മോഹനൻ, കെ വി സുമേഷ് എം എൽ എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ എന്നിവർ മുഖ്യാതിഥികളായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142288/kannur)