---
title: "പാലക്കാട് അസി. കളക്ടറായി ചുമതലയേറ്റ പാടിയോട്ടുചാൽ സ്വദേശി ഒ.വി ആൽഫ്രഡിന് ജന്മനാടിന്റെ ഉജ്വല സ്വീകരണം"
english_title: "Palakkad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142303/palakkad"
published_at: "2023-08-28T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ec7801080e6_Screenshot_2023-08-28-15-57-38-93_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പാലക്കാട് അസി. കളക്ടറായി ചുമതലയേറ്റ പാടിയോട്ടുചാൽ സ്വദേശി ഒ.വി ആൽഫ്രഡിന് ജന്മനാടിന്റെ ഉജ്വല സ്വീകരണം

> **Lead Summary:** **ചെറുപുഴ** : പാലക്കാട് അസി. കളക്ടറായി ചുമതലയേറ്റ പാടിയോട്ടുചാൽ സ്വദേശി ഒ.വി ആൽഫ്രഡ് IASന് പാടിയോട്ടുചാല്‍ സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ചിന്റെ നേതൃത്വത്തില്‍ പാടിയോട്ടുചാലില്‍ ഉജ്വല സ്വീകരണം നല്‍കി.

## Article Content

**ചെറുപുഴ** : പാലക്കാട് അസി. കളക്ടറായി ചുമതലയേറ്റ പാടിയോട്ടുചാൽ സ്വദേശി ഒ.വി ആൽഫ്രഡ് IASന് പാടിയോട്ടുചാല്‍ സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ചിന്റെ നേതൃത്വത്തില്‍ പാടിയോട്ടുചാലില്‍ ഉജ്വല സ്വീകരണം നല്‍കി.

ഇന്നലെ ഞായറാഴ്ച്ച വെെകുന്നേരം 4 മണിയോടെ പള്ളി പരിസരത്ത് വച്ച് ഒ.വി ആൽഫ്രഡ്നെ മുത്തുകുടകളുടെയും നാസിക് ബാന്‍ഡിന്റെയും അകമ്പടിയോടെ സ്വീകരിച്ചു.തുടര്‍ന്ന് ചര്‍ച്ച് ഹാളില്‍ നടന്ന പൊതുസമ്മേളനം രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി അധ്യക്ഷനായി. ടി.ഐ മധുസൂദനന്‍ എം.എല്‍.എ അനുമോദനം നല്‍കി. ചടങ്ങില്‍ പെരിങ്ങോം - വയക്കര പഞ്ചായത്ത് പ്രസിഡന്റ് വി.എം ഉണ്ണികൃഷ്ണന്‍, ചെറുപുഴ ഫൊറോന ചര്‍ച്ച് വികാരി ഫാ. ഡോ.ജോസ് വെട്ടിക്കല്‍ പഞ്ചായത്ത് അംഗങ്ങളായ ആര്‍.രാധാ,മണി, പി.പുഷ്പാ മോഹന്‍, സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് വികാരി ഫാ. മാത്യു കല്ലുങ്കല്‍, സെബാസ്റ്റ്യന്‍ ജാതികുളം എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142303/palakkad)