---
title: "ഉളിക്കൽ അംബേദ്കർ കോളനിയിൽ സുസ്ഥിരവികസന പദ്ധതിക്ക് തുടക്കം."
english_title: "Sustainable development project started at Ulikal Ambedkar Colony. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142327/sustainable-development-project-started-at-ulikal-ambedkar-colony"
published_at: "2023-08-28T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ഉളിക്കൽ അംബേദ്കർ കോളനിയിൽ സുസ്ഥിരവികസന പദ്ധതിക്ക് തുടക്കം.

> **Lead Summary:** **ഉളിക്കൽ : **ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തും കണ്ണൂർ സർവ്വകലാശാലയും സംയുക്തമായി പട്ടികവർഗ്ഗ കോളനികളിൽ നടപ്പിലാക്കുന്ന സുസ്ഥിരവികസന പദ്ധതിയുടെ ഭാഗമായി ഉളിക്കൽ അംബേദ്കർ കോളനിയിലെ മുഴുവൻ കുടുംബങ്ങൾക്കും ഓണക്കിറ്റ്കൾ വിതരണം ചെയ്തു .കോളനി വാസികളെ പിന്നോക്കാവസ്ഥയിൽ നിന്നും ഉയർത്തിക്കൊണ്ടു വരിക അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം വിദ്യാഭ്യാസ രംഗത്തെ ഉയർച്ച ,വാസയോഗ്യമായ ഭവനങ്ങൾ ഇവയൊക്കെ ലക്ഷ്യം വെച്ചു കൊണ്ടുള്ള പ്രവർത്തനങ്ങൾക്കാണ് രൂപം നൽകിയിരിക്കുന്നത്.

## Article Content

**ഉളിക്കൽ : **ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തും കണ്ണൂർ സർവ്വകലാശാലയും സംയുക്തമായി പട്ടികവർഗ്ഗ കോളനികളിൽ നടപ്പിലാക്കുന്ന സുസ്ഥിരവികസന പദ്ധതിയുടെ ഭാഗമായി ഉളിക്കൽ അംബേദ്കർ കോളനിയിലെ മുഴുവൻ കുടുംബങ്ങൾക്കും ഓണക്കിറ്റ്കൾ വിതരണം ചെയ്തു .കോളനി വാസികളെ പിന്നോക്കാവസ്ഥയിൽ നിന്നും ഉയർത്തിക്കൊണ്ടു വരിക അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം വിദ്യാഭ്യാസ രംഗത്തെ ഉയർച്ച ,വാസയോഗ്യമായ ഭവനങ്ങൾ ഇവയൊക്കെ ലക്ഷ്യം വെച്ചു കൊണ്ടുള്ള പ്രവർത്തനങ്ങൾക്കാണ് രൂപം നൽകിയിരിക്കുന്നത്.

സന്തോഷത്തോടെ ഒരുമയോടെ എല്ലാ ജനതയ്ക്കും ഒപ്പം ഇവർക്കും ഓണം ആഘോഷിക്കാനാണ് ഈ മഹത്തായ ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് യോഗം ഉദ്ഘാടനം ചെയ്ത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് റോബർട്ട് ജോർജ് ചൂണ്ടിക്കാട്ടി .ഇത് ഈ പദ്ധതിയുടെ തുടക്കം മാത്രമാണെന്നും ഈ കോളനിവാസികൾക്ക് വേണ്ട എല്ലാ അടിസ്ഥാന സൗകര്യങ്ങളും വാസയോഗ്യമായ ഭവനങ്ങളും നിർമ്മിക്കുന്നതിന് വേണ്ട പ്രോജക്റ്റിനു രൂപം നൽകിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ലിസി. ഒ.എസ്സിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ പ്രൊഫസർ അശോകൻ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ബേബി തോലാനി , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രേഷ്മ കെ പി , ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ ശ്രീ മുനീർ കെ പി ,ബ്ലോക്ക് മെമ്പർ ശ്രീ ചാക്കോ പാലക്കലോടി, വാർഡ് മെമ്പർ ശ്രീ ടോമി മൂക്കനോലിൽ , കണ്ണൂർ യൂണിവേഴ്സിറ്റി പ്രതിനിധി ഡോക്ടർ പ്രസാദ് എന്നിവർ പ്രസംഗിച്ചു.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ സാമൂഹ്യ പ്രവർത്തകർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കോളനിയിലെ മുഴുവൻ ഭവനങ്ങൾക്കും ആവശ്യമായ കിറ്റുകൾ വിതരണം ചെയ്തു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142327/sustainable-development-project-started-at-ulikal-ambedkar-colony)