---
title: "പുഴക്കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപെട്ട് മരിച്ചു."
english_title: "A student who took a bath in the river died in the current. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142346/a-student-who-took-a-bath-in-the-river-died-in-the-current"
published_at: "2023-08-28T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eccbf5ac843_sfgdhgjkh.jpg"
keywords: []
---

# പുഴക്കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപെട്ട് മരിച്ചു.

> **Lead Summary:** **മലപ്പുറം: **കടലുണ്ടിപുഴയിൽ പാണക്കാട് കാരാത്തോട് പുഴക്കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപെട്ട് മരിച്ചു. വേങ്ങര മുതലമാട് കരിമ്പിൽ റിയാസിന്റെ മകൻ നാസിം ആണ് മരിച്ചത്. നാസിമിന്റെ മാതൃസഹോദരിയുടെ മകൻ മൂഹമ്മദ് ജാസിം ഒഴുക്കിൽപെട്ടിരുന്നുവെങ്കിലും നീന്തി രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകീട്ട് 6.15 ഓടെ ആയിരുന്നു അപകടം.

## Article Content

**മലപ്പുറം: **കടലുണ്ടിപുഴയിൽ പാണക്കാട് കാരാത്തോട് പുഴക്കടവിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപെട്ട് മരിച്ചു. വേങ്ങര മുതലമാട് കരിമ്പിൽ റിയാസിന്റെ മകൻ നാസിം ആണ് മരിച്ചത്. നാസിമിന്റെ മാതൃസഹോദരിയുടെ മകൻ മൂഹമ്മദ് ജാസിം ഒഴുക്കിൽപെട്ടിരുന്നുവെങ്കിലും നീന്തി രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകീട്ട് 6.15 ഓടെ ആയിരുന്നു അപകടം.

6.40 ഓടെയാണ് ഒഴുക്കിൽപെട്ട വിവരം നാട്ടുകാർക്ക് അറിയുന്നത്. തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ 7.30 തോടെയാണ് നാസിമിന്റെ മൃതദേഹം കണ്ടെടുത്തത്. ചേറൂർ പിപിടിഎംവൈഎച്ച്എസ്എസിൽ പത്താംക്ലാസ് വിദ്യാർഥിയാണ് നാസിം. അവധിക്ക് മാതാവിന്റെ വീട്ടിലേക്ക് വിരുന്നിന്ന് വന്ന വിദ്യാർഥി കുടുംബത്തോടൊപ്പം കടലുണ്ടി പുഴയിൽ കുളിക്കാനിറങ്ങുകയായിരുന്നു. പുഴയിൽ വലിയ അടിയൊഴുക്കുണ്ടായിരുന്നു. ഇതാകാം അപകടത്തിന് കാരണമെന്നുമാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത നാട്ടുകാർ പറയുന്നത്. സുനീറയാണ് നാസിമിന്റെ ഉമ്മ. സഹോരി: റിയ ഫാത്തിമ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142346/a-student-who-took-a-bath-in-the-river-died-in-the-current)