---
title: "ഓണാഘോഷം വിവിധ പരിപാടികളോടെ ഏലപ്പീടിക വായനശാലയിൽ നടന്നു."
english_title: "Onam celebration was held in Elapeedika Reading Room with various programs. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142353/onam-celebration-was-held-in-elapeedika-reading-room-with-various-programs"
published_at: "2023-08-28T22:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ecd704933ef_elapidika.jpg"
keywords: []
---

# ഓണാഘോഷം വിവിധ പരിപാടികളോടെ ഏലപ്പീടിക വായനശാലയിൽ നടന്നു.

> **Lead Summary:** **കണിച്ചാർ: ** ഏലപ്പീടിക അനുഗ്രഹ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ 27, 28 തിയ്യതികളിലായി ഓണാഘോഷം വിവിധ പരിപാടികളോടെ ഏലപ്പീടിക വായനശാലയിൽ നടന്നു.

## Article Content

**കണിച്ചാർ: ** ഏലപ്പീടിക അനുഗ്രഹ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വായനശാല & ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ 27, 28 തിയ്യതികളിലായി ഓണാഘോഷം വിവിധ പരിപാടികളോടെ ഏലപ്പീടിക വായനശാലയിൽ നടന്നു.

മാവേലിയായി കുട്ടികളുടെ ഒരുക്ക മൽസരത്തിൽ ഏബൽ കാട്ടാംകോട്ടിൽ ഒന്നാം സമ്മാനവും, ജ്യൂവൽ വയലിൽ രണ്ടാം സമ്മാനവും, ഗുഹാങ്കണ പൂക്കള മൽസരത്തിൽ എയ്ഞ്ചൽ ആനിത്തോട്ടത്തിൽ ഒന്നാം സമ്മാനവും,മന്യ കുന്നേ പറമ്പിൽ രണ്ടാം സമ്മാനവും നേടി. കുട്ടികൾക്ക്‌ വേണ്ടി മറ്റ് വിവിധ മൽസരങ്ങളും നടന്നു.

വാർഡ് മെമ്പർ ജിമ്മി അബ്രാഹം വിജയികൾക്ക് സമ്മാനവിതരണം നടത്തി. വായനശാല പ്രസിഡണ്ട് ജോബ് ഒ.എ.അദ്ധ്യക്ഷത വഹിച്ചു.ജോൺസൺ കൂവപ്പള്ളി, ജോൺസൺ.പി.വി.അനഘ ജോയി പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142353/onam-celebration-was-held-in-elapeedika-reading-room-with-various-programs)