---
title: "സൈബർ ആക്രമണത്തിനെതിരെ നിയമനടപടിയുമായി അച്ചു ഉമ്മൻ; പൊലീസിനും സൈബർ സെല്ലിനും വനിതാ കമ്മീഷനും പരാതി നൽകി"
english_title: "Achuumman"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142360/achuumman"
published_at: "2023-08-29T06:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ed3ddbe45e7_images_(49).jpeg"
keywords: []
---

# സൈബർ ആക്രമണത്തിനെതിരെ നിയമനടപടിയുമായി അച്ചു ഉമ്മൻ; പൊലീസിനും സൈബർ സെല്ലിനും വനിതാ കമ്മീഷനും പരാതി നൽകി

> **Lead Summary:** **കോട്ടയം:** തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകാൻ അച്ചു ഉമ്മൻ‌. പൊലീസിനും സൈബർ സെല്ലിനും വനിതാ കമ്മീഷനും അച്ചു ഉമ്മൻ പരാതി നൽകി. സെക്രട്ടറിയേറ്റിലെ മുൻ ഉദ്യോ​ഗസ്ഥനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.

## Article Content

**കോട്ടയം:** തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകാൻ അച്ചു ഉമ്മൻ‌. പൊലീസിനും സൈബർ സെല്ലിനും വനിതാ കമ്മീഷനും അച്ചു ഉമ്മൻ പരാതി നൽകി. സെക്രട്ടറിയേറ്റിലെ മുൻ ഉദ്യോ​ഗസ്ഥനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.

ജീവിച്ചിരിക്കുമ്പോൾ അച്ഛനെ വേട്ടയാടി, ഇപ്പോൾ മക്കളെ വേട്ടയാടുന്നു എന്ന് അച്ചു ഉമ്മൻ മുമ്പ് പ്രതികരിച്ചിരുന്നു. അച്ചു ഉമ്മന്റെ തൊഴിലുമായി ബന്ധപ്പെട്ട ചിത്രങ്ങളും ഒപ്പം തന്നെ മറ്റ് വ്യാജപ്രചരണങ്ങളും പുറത്തുവന്നിരുന്നു. തനിക്കെതിരെ നടന്ന സൈബർ അതിക്രമങ്ങളും ഫേസ്ബുക്ക് ലിങ്കുകൾ അടക്കമാണ് പരാതി. കെ നന്ദകുമാർ എന്ന വ്യക്തിക്കെതിരെയും പരാതി നൽകിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142360/achuumman)