---
title: "കീം 2023: എം.ബി.ബി.എസ്. രണ്ടാംറൗണ്ട് അലോട്മെൻറ് പ്രസിദ്ധീകരിച്ചു"
english_title: "Keem 2023"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142364/keem-2023"
published_at: "2023-08-29T08:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ed588acf884_download_(70).jpeg"
keywords: []
---

# കീം 2023: എം.ബി.ബി.എസ്. രണ്ടാംറൗണ്ട് അലോട്മെൻറ് പ്രസിദ്ധീകരിച്ചു

> **Lead Summary:** കേരള പ്രവേശനപരീക്ഷാ കമ്മിഷണർ നടത്തുന്ന 2023-24 ലെ എം.ബി.ബി.എസ്./ബി.ഡി.എസ്. അലോട്മെൻറ് രണ്ടാംറൗണ്ട് ഫലം www.cee.kerala.gov.in-ൽ പ്രസിദ്ധീകരിച്ചു.

## Article Content

കേരള പ്രവേശനപരീക്ഷാ കമ്മിഷണർ നടത്തുന്ന 2023-24 ലെ എം.ബി.ബി.എസ്./ബി.ഡി.എസ്. അലോട്മെൻറ് രണ്ടാംറൗണ്ട് ഫലം www.cee.kerala.gov.in-ൽ പ്രസിദ്ധീകരിച്ചു.

ഫീസ് അടയ്ക്കൽ അലോട്മെന്റ്ലഭിച്ചവർ, അവരുടെ ഹോംപേജിൽനിന്നും അലോട്മെൻറ് മെമ്മോഡൗൺലോഡുചെയ്തെടുക്കണം.പ്രവേശനപരീക്ഷാ കമ്മിഷണർക്ക് അടയ്ക്കേണ്ട തുക (ബാധകമെങ്കിൽ) അതിൽ രേഖപ്പെടുത്തിയിരിക്കും. തുക ഓൺലൈൻ ആയോ കേരളത്തിലെ ഏതെങ്കിലും ഹെഡ് പോസ്റ്റോഫീസിൽ (ലിസ്റ്റ് വെബ്സൈറ്റിൽ ഉണ്ട്) പണമായോ ഓഗസ്റ്റ് 31-നും സെപ്‌റ്റംബർ നാലിന് വൈകീട്ട് മൂന്നിനുമിടയ്ക്ക് അടയ്ക്കണം.

എസ്.സി./എസ്.ടി./ഒ.ഇ.സി. വിഭാഗക്കാരും വിജ്ഞാപനത്തിൽ സൂചിപ്പിച്ചിട്ടുള്ള മറ്റുചില വിഭാഗക്കാരും പ്രവേശനപരീക്ഷാ കമ്മിഷണറുടെപേരിൽ തുകയൊന്നും അടയ്ക്കേണ്ടതില്ല. എന്നാൽ, അവർക്ക് സ്വാശ്രയകോളേജിലെ മൈനോറിറ്റി/എൻ.ആർ.ഐ. ക്വാട്ടയിലാണ് അലോട്മെൻറ് ലഭിച്ചതെങ്കിൽ അലോട്മെൻറ് മെമ്മോയിൽ രേഖപ്പെടുത്തിയിട്ടുള്ള തുക അടയ്ക്കണം.

ഇവർക്ക് ഈ സീറ്റുകളിൽ ഫീസിളവിന് അർഹത ഉണ്ടാകില്ല.കോളേജ് പ്രവേശനം കമ്മിഷണർക്ക് തുകഅടയ്ക്കേണ്ടതുണ്ടെങ്കിൽ ആ തുക അടച്ചശേഷം, അലോട്മെൻറ്/റീ അലോട്മെൻറ് ലഭിച്ചവർ സെപ്‌റ്റംബർ ഒന്നിനും നാലിനും വൈകീട്ട് നാലിനിടയിൽ അലോട്മെൻറ് ലഭിച്ച കോളേജിൽ പ്രവേശനം നേടണം.

വെബ്സൈറ്റിൽനിന്നും ഡൗൺലോഡുചെയ്തെടുത്ത ഡേറ്റാഷീറ്റ്, അലോട്മെൻറ് മെമ്മോ, കീം 2023 പ്രോസ്പെക്ടസ് പ്രകാരമുള്ള രേഖകൾ (ക്ലോസ് 11.7.1, പേജ് 78) എന്നിവ പ്രവേശനസമയത്ത് ഹാജരാക്കണം. ഈ സമയപരിധിക്കകം കോളേജിൽ പ്രവേശനം നേടാത്തവരുടെ അലോട്മെൻറും ബന്ധപ്പെട്ട സ്ട്രീമിലെ ഹയർ ഓപ്ഷനുകളും റദ്ദാകും. വിശദമായ വിജ്ഞാപനം, അലോട്‌മെന്റ്‌ ലിസ്റ്റ്, ലാസ്റ്റ് റാങ്ക് പട്ടിക എന്നിവ വെബ്സൈറ്റിൽ ഉണ്ട്.

അവസാനറാങ്കുകൾഎം.ബി.ബി.എസിന് സർക്കാർ മെഡിക്കൽ കോളേജുകളിൽ സ്റ്റേറ്റ് മെറിറ്റിൽ 833 വരെ കേരള മെഡിക്കൽ റാങ്കുള്ളവർക്കും (നീറ്റ് യു.ജി. 2023 റാങ്ക്-9740 വരെ-മാർക്ക് 640) സ്വാശ്രയവിഭാഗത്തിൽ സ്റ്റേറ്റ് മെറിറ്റൽ 9473 വരെ സംസ്ഥാന മെഡിക്കൽ റാങ്കുള്ളവർക്കും (നീറ്റ് യു.ജി. 2023 റാങ്ക് 111893 വരെ-മാർക്ക് 497) അലോട്മെൻറ് ലഭിച്ചു. ബി.ഡി.എസിന് ഈ റൗണ്ടിലെ അവസാന സ്റ്റേറ്റ് മെറിറ്റ് റാങ്കുകൾ 4169 (ഗവ), 36384 (സ്വാശ്രയം) ആണ്. ഈ രണ്ടു കോഴ്‌സുകളിലെയും ഇരുവിഭാഗം കോളേജുകളിലെ വിവിധ മാൻഡേറ്ററി സംവരണവിഭാഗങ്ങളിലെ സംസ്ഥാനതല അവസാനറാങ്കുകൾക്ക് പട്ടിക കാണുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142364/keem-2023)