---
title: "ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി സംയുക്ത വാഹനപരിശോധന നടത്തി."
english_title: "A joint vehicle inspection was conducted as part of the Onam Special Drive. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142369/a-joint-vehicle-inspection-was-conducted-as-part-of-the-onam-special-drive"
published_at: "2023-08-29T09:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ed6cd25dcb3_dvcbnm.jpg"
keywords: []
---

# ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി സംയുക്ത വാഹനപരിശോധന നടത്തി.

> **Lead Summary:** **ഇരിട്ടി :** ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി സംയുക്ത വാഹനപരിശോധന നടത്തി. 20 ഗ്രാം കഞ്ചാവ് കൈവശം വെച്ച കെ.എസ്. അക്ഷയ്‌നെ അറസ്റ്റ് ചെയ്തു. മട്ടന്നൂർ, ഇരിട്ടി, പേരാവൂർ റെയ്‌ഞ്ചുകളും കൂട്ടുപുഴ എക്സൈസ് ക്ക് ചെക്‌പോസ്റ്റ് സംഘവും എക്സൈസ് ഇന്റലിജന്റ്സ് ബ്യുറോയും ചേർന്നാണ് പരിശോധന നടത്തിയത്. അതിർത്തി കടന്നെത്തുന്ന എല്ലാ വാഹനങ്ങളും പരിശോധിച്ചു. കൂട്ടുപുഴ ചെക്പോസ്റ്റ് എക്സൈസ് ഇൻസ്പെക്ടർ അനീഷ് മോഹനൻ, പേരാവൂർ എക്സൈസ് ഇൻസ്പെക്ടർ എ.കെ. വിജേഷ്, ഐ.ബി. എക്സൈസ് ഇൻസ്പെക്ടർ കെ.പി. പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്

## Article Content

**ഇരിട്ടി :** ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി സംയുക്ത വാഹനപരിശോധന നടത്തി. 20 ഗ്രാം കഞ്ചാവ് കൈവശം വെച്ച കെ.എസ്. അക്ഷയ്‌നെ അറസ്റ്റ് ചെയ്തു. മട്ടന്നൂർ, ഇരിട്ടി, പേരാവൂർ റെയ്‌ഞ്ചുകളും കൂട്ടുപുഴ എക്സൈസ് ക്ക് ചെക്‌പോസ്റ്റ് സംഘവും എക്സൈസ് ഇന്റലിജന്റ്സ് ബ്യുറോയും ചേർന്നാണ് പരിശോധന നടത്തിയത്. അതിർത്തി കടന്നെത്തുന്ന എല്ലാ വാഹനങ്ങളും പരിശോധിച്ചു. കൂട്ടുപുഴ ചെക്പോസ്റ്റ് എക്സൈസ് ഇൻസ്പെക്ടർ അനീഷ് മോഹനൻ, പേരാവൂർ എക്സൈസ് ഇൻസ്പെക്ടർ എ.കെ. വിജേഷ്, ഐ.ബി. എക്സൈസ് ഇൻസ്പെക്ടർ കെ.പി. പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142369/a-joint-vehicle-inspection-was-conducted-as-part-of-the-onam-special-drive)