---
title: "രാജ്യത്ത് ഗാർഹിക പാചക വാതക വില കുറച്ച് കേന്ദ്രസർക്കാർ. "
english_title: "Central government has reduced domestic cooking gas prices in the country. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142435/central-government-has-reduced-domestic-cooking-gas-prices-in-the-country"
published_at: "2023-08-29T17:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64edde50b1889_frgdtyfuy.jpg"
keywords: []
---

# രാജ്യത്ത് ഗാർഹിക പാചക വാതക വില കുറച്ച് കേന്ദ്രസർക്കാർ. 

> **Lead Summary:** ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചക വാതക വില കുറച്ച് കേന്ദ്രസർക്കാർ. 200 രൂപ സബ്സിഡി നല്‍കാനാണ് കേന്ദ്രമന്ത്രിസഭയുടെ തീരുമാനം. പ്രധാനമന്ത്രി ഉജ്ജ്ജ്വല യോജന പ്രകാരമുള്ളവർക്ക് നേരത്തെ പ്രഖ്യാപിച്ച സബ്സിഡി കൂടി ചേർത്ത് 400 രൂപവരെ കുറയും. കേന്ദ്രമന്ത്രി അനുരാ​ഗ് താക്കൂറാണ് തീരുമാനം അറിയിച്ചത്. പ്രധാനമന്ത്രിയുടെ രക്ഷാബന്ധന്‍ – ഓണം സമ്മാനമാണിതെന്ന് അനുരാഗ് സിങ് താക്കൂര്‍ പറഞ്ഞു. നമ്മുടെ സഹോദരിമാരുടെ ക്ഷേമത്തിന് വേണ്ടിയാണ് നടപടി. ഈ നടപടിക്ക് തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ല. ആശ്വാസം നൽകുന്ന പ്രഖ്യാപനം മാത്രമായി കണ്ടാൽ മതിയെന്നും കേന്ദ്രമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

## Article Content

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചക വാതക വില കുറച്ച് കേന്ദ്രസർക്കാർ. 200 രൂപ സബ്സിഡി നല്‍കാനാണ് കേന്ദ്രമന്ത്രിസഭയുടെ തീരുമാനം. പ്രധാനമന്ത്രി ഉജ്ജ്ജ്വല യോജന പ്രകാരമുള്ളവർക്ക് നേരത്തെ പ്രഖ്യാപിച്ച സബ്സിഡി കൂടി ചേർത്ത് 400 രൂപവരെ കുറയും. കേന്ദ്രമന്ത്രി അനുരാ​ഗ് താക്കൂറാണ് തീരുമാനം അറിയിച്ചത്. പ്രധാനമന്ത്രിയുടെ രക്ഷാബന്ധന്‍ – ഓണം സമ്മാനമാണിതെന്ന് അനുരാഗ് സിങ് താക്കൂര്‍ പറഞ്ഞു. നമ്മുടെ സഹോദരിമാരുടെ ക്ഷേമത്തിന് വേണ്ടിയാണ് നടപടി. ഈ നടപടിക്ക് തെരഞ്ഞെടുപ്പുമായി യാതൊരു ബന്ധവുമില്ല. ആശ്വാസം നൽകുന്ന പ്രഖ്യാപനം മാത്രമായി കണ്ടാൽ മതിയെന്നും കേന്ദ്രമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142435/central-government-has-reduced-domestic-cooking-gas-prices-in-the-country)