---
title: "#Kakkayangad | കാക്കയങ്ങാട് വിശുദ്ധ യൂദാശ്ലീഹായുടെ  ഗ്രോട്ടോയ്ക്കും വിശുദ്ധന്റെ തിരുസ്വരൂപത്തിനും തീയിട്ട നിലയിൽ"
english_title: "Kakkayangad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142524/kakkayangad"
published_at: "2023-08-30T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64eee20874d79_Picsart_23-08-30_11-22-49-990.jpg"
keywords: []
---

# #Kakkayangad | കാക്കയങ്ങാട് വിശുദ്ധ യൂദാശ്ലീഹായുടെ  ഗ്രോട്ടോയ്ക്കും വിശുദ്ധന്റെ തിരുസ്വരൂപത്തിനും തീയിട്ട നിലയിൽ

> **Lead Summary:** **കാക്കയങ്ങാട്**: വിശുദ്ധ യൂദാശ്ലീഹായുടെ കപ്പേളയോടനുബന്ധിച്ചുള്ള ഗ്രോട്ടോയ്ക്കും വിശുദ്ധന്റെ തിരുസ്വരൂപത്തിനും തീയിട്ട നിലയിൽ. ഇന്ന് പുലർച്ചെയാണ് സംഭവം ശ്രദ്ധയിൽ പെട്ടത്. കോൺക്രീറ്റ് നിർമ്മിതി ആയതിനാൽ കത്തിപ്പോയില്ലാ.

## Article Content

**കാക്കയങ്ങാട്**: വിശുദ്ധ യൂദാശ്ലീഹായുടെ കപ്പേളയോടനുബന്ധിച്ചുള്ള ഗ്രോട്ടോയ്ക്കും വിശുദ്ധന്റെ തിരുസ്വരൂപത്തിനും തീയിട്ട നിലയിൽ. ഇന്ന് പുലർച്ചെയാണ് സംഭവം ശ്രദ്ധയിൽ പെട്ടത്. കോൺക്രീറ്റ് നിർമ്മിതി ആയതിനാൽ കത്തിപ്പോയില്ലാ.

കരിഞ്ഞ നിലയിലാണ്. മുഴക്കുന്ന് പൊലിസ് സ്ഥലത്ത് എത്തി. കത്തിക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന ദ്രാവകത്തിന്റെ അവശിഷ്ടം അടങ്ങിയ കുപ്പി സമീപത്ത് നിന്ന് കണ്ടെത്തി. ഇരിട്ടി - പേരാവൂർ റോഡരികിലുള്ള കപ്പേള എടത്തൊട്ടി സെൻറ് വിൻസന്റ് പള്ളിക്ക് കീഴിൽ ഉള്ളതാണ്. വികാരി ഫാ. രാജു ചെരിയൻകാല പരാതി നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142524/kakkayangad)