---
title: "പേര്യ ഫാമിൽ വാറ്റുകേന്ദ്രം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി എക്‌സൈസ്"
english_title: "Mananthavadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/142592/mananthavadi"
published_at: "2023-08-30T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ef184357155_Screenshot_2023-08-30-15-36-10-19_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# പേര്യ ഫാമിൽ വാറ്റുകേന്ദ്രം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി എക്‌സൈസ്

> **Lead Summary:**  **മാനന്തവാടി** : തലപ്പുഴ പേരിയ വട്ടോളി വാവലി ഫാമിൽ എക്സൈസ് നടത്തിയ റെയ്ഡിൽ 40 ലിറ്റർ ചാരായവും 1200 ലിറ്റർ വാഷും പിടിച്ചെടുത്ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി എക്‌സൈസ്. ഫാമിനുള്ളിലെ കെട്ടിടത്തിൽ നിന്ന് വാറ്റുപകരണങ്ങളും ചാരായം കയറ്റിയ കൃപ ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിലുള്ള ഓട്ടോ ടാക്സിയും എക്സൈസ് കസ്റ്റഡിയിലെടുത്തിരുന്നു.

## Article Content

 **മാനന്തവാടി** : തലപ്പുഴ പേരിയ വട്ടോളി വാവലി ഫാമിൽ എക്സൈസ് നടത്തിയ റെയ്ഡിൽ 40 ലിറ്റർ ചാരായവും 1200 ലിറ്റർ വാഷും പിടിച്ചെടുത്ത സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി എക്‌സൈസ്. ഫാമിനുള്ളിലെ കെട്ടിടത്തിൽ നിന്ന് വാറ്റുപകരണങ്ങളും ചാരായം കയറ്റിയ കൃപ ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിലുള്ള ഓട്ടോ ടാക്സിയും എക്സൈസ് കസ്റ്റഡിയിലെടുത്തിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പേരാമ്പ്ര നടുപ്പറമ്പിൽ എൻ.പി. മുഹമ്മദ് (40), ഇടുക്കി ചേറ്റുകുഴി വേണാട്ട് മാലിൽ എസ്. അനീഷ് (44), ബേപ്പൂർ നടുവട്ടം പോതാട്ടിൽ പി. അജിത് (33), ശ്രീകണ്ഠാപുരം നെടിയങ്ങ പുരയിടത്തിൽ മാത്യു ചെറിയാൻ (35) എന്നിവരെ ഫാമിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. പേരാവൂർ തെറ്റുവഴി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൃപ ചാരിറ്റബിൾ ട്രസ്റ്റിന്റെയാണ് ഫാമെന്ന് എക്സൈസ് വ്യക്തമാക്കിയിരുന്നു .

സംഭവത്തിൽ മാനന്തവാടി എക്സൈസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്. ചൊവ്വാഴ്ച സന്ധ്യയോടെയാണ് റെയ്ഡ് നടന്നത്. എക്സൈസ് പ്രിവന്റീവ് ഓഫീസർ പി.ആർ. ജിനോഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ എ.സി. പ്രജീഷ്, കെ. ഹാഷിം, ടി.ജി. പ്രിൻസ്, കെ. സെൽമ ജോസ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/142592/mananthavadi)